ഐസ്ക്രീമിൽ നട്സിന് പകരം പാമ്പ്; ഞെട്ടിത്തരിച്ച് യുവാവ്

യുവാവ് തെരുവ് കച്ചവടക്കാരനിൽ നിന്ന് വാങ്ങിച്ച ഐസ്ക്രീമിൽ നിന്നാണ് വിഷമുള്ള പാമ്പിനെ കിട്ടിയത്

dot image

വളരെ ചൂടുള്ള സമയത്ത് ഉള്ളൊന്ന് തണുപ്പിക്കുന്നതിന് വേണ്ടി ചിലപ്പോൾ ഒരു ജ്യൂസോ ഐസ്ക്രീമോ വാങ്ങിച്ച് കഴിക്കാറുണ്ട്. അല്ലേ? ഈ വാങ്ങിച്ച് കഴിക്കുന്ന ഐസ്ക്രീമിൽ നട്സിനു പകരം ഒരു പാമ്പിനെ കിട്ടിയാൽ എന്തായിരിക്കും അവസ്ഥ. എങ്കിൽ അങ്ങനെ ഒരു സംഭവത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. സംഭവം അങ്ങ് തായ്ലൻഡിൽ ആണ്. ഒരു യുവാവ് അവിടെ ഉണ്ടായിരുന്ന തെരുവ് കച്ചവടക്കാരനിൽ നിന്ന് വാങ്ങിച്ച ഐസ്ക്രീമിൽ നിന്നാണ് വിഷമുള്ള പാമ്പിനെ കിട്ടിയത്. സംഭവം അപ്പോൾ തന്നെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു.

മധ്യ തായ്‌ലൻഡിലെ മുവാങ് റാച്ചബുരി മേഖലയിലെ പാക് തോയിൽ നിന്നുള്ള റെയ്ബാൻ നക്ലെങ്‌ബൂൺ എന്നയാളാണ് തന്റെ ദുരനുഭവം പങ്കുവച്ചത്.

തായ്‌ലൻഡിൽ വ്യാപകമായി ഉപയോഗിക്കുന്ന ബ്ലാക്ക് ബീൻ ഐസ് ക്രീമിൽ നിന്നാണ് ഇയാൾക്ക് വിഷമുള്ള പാമ്പിനെ ലഭിച്ചത്. പോസ്റ്റ് ചെയ്ത ചിത്രത്തിൽ കറുപ്പും മ‍ഞ്ഞ‌യും നിറത്തിലുള്ള പാമ്പിന്റെ തല വ്യക്തമായി കാണാം. യുവാവ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചതോടെ ആയിരക്കണക്കിന് പ്രതികരണങ്ങളാണ് ഫോട്ടോയ്ക്ക് താഴെ വന്നിട്ടുള്ളത്. ഈ പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന നേരിയ വിഷമുള്ള ഒരു പാമ്പാണ് ഇതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഈ പാമ്പ് സാധാരണയായി 70-130 സെന്റീമീറ്റർ വരെ വളരുന്നത്. പക്ഷേ ഐസ്ക്രീമിൽ കണ്ടെത്തിയത് 20-40 സെന്റീമീറ്റർ നീളമുള്ള പാമ്പിന്‍ കുഞ്ഞിനെയാണ്.

കഴിഞ്ഞ വർഷം മുംബൈയിലെ ഒരു ഡോക്ടർ ഐസ്ക്രീം ഓർഡർ ചെയ്തപ്പോൾ മനുഷ്യന്റെ വിരൽ കണ്ടെത്തിയിരുന്നു. 2017-ൽ കൊൽക്കത്തയിലെ ഒരു ഗർഭിണിയായ സ്ത്രീ മക്ഡൊണാൾഡിന്റെ ഫ്രഞ്ച് ഫ്രൈസ് ഓർഡറിൽ വറുത്ത പല്ലിയെ കണ്ടെത്തി.

Content Highlights : Snakes instead of nuts in ice cream; An ice cream with lots of comments and shares

dot image
To advertise here,contact us
dot image