'തെറ്റായ രീതിയിൽ പ്രസവ ശസ്ത്രക്രിയ'; നവജാത ശിശുവിന് അംഗവൈകല്യം, സ്വകാര്യ ആശുപത്രിയ്ക്കും ഡോക്ടര്‍ക്കും പിഴ

ഹൈ സിവില്‍ അപ്പീല്‍ കോടതിയാണ് ഉത്തരവ് ഇറക്കിയത്

dot image

മാനമ: തെറ്റായ രീതിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കും പിഴ ചുമത്തി ബഹ്‌റൈന്‍ കോടതി. തെറ്റായി ശസ്ത്രക്രിയ നടത്തിയതിലൂടെ നവജാത ശിശുവിന് അംഗവൈകല്യമുണ്ടായെന്നാണ് കേസ്. 60,000 ദിര്‍ഹമാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഹൈ സിവില്‍ അപ്പീല്‍ കോടതിയാണ് ഉത്തരവ് ഇറക്കിയത്.

പ്രസവ ശസ്ത്രക്രിയയില്‍ കുഞ്ഞിന്റെ തലച്ചോറിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതോടെയാണ് 90 ശതമാനത്തോളവും കുഞ്ഞിന് ആജീവനാന്ത അംഗവൈകല്യത്തിനുള്ള സാധ്യതയുണ്ടായത്. പ്രസവ സമയത്ത് സിസേറിയന്‍ ആവശ്യമായി വരുകയും കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍ സക്ഷന്‍ ഉപകരണം ഉപയോഗിക്കുകയും ചെയ്തു.

കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ കരഞ്ഞില്ല. ഓക്‌സിജന്‍ എടുക്കാന്‍ കഴിയാതെ വരുകയും തലച്ചോറിന് ക്ഷതമേല്‍ക്കുകയും ചെയ്തു. ഹൃദയമിടിപ്പ് കുറവായിരുന്നതിനാല്‍ കുഞ്ഞിനെ ഉടന്‍ തന്നെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് മാറ്റി. അവിടെ അത്യാഹിത നിലയില്‍ കഴിയേണ്ടി വന്നത് 40 ദിവസത്തോളമാണ്.

സംഭവത്തില്‍ ആവശ്യമായ മെഡിക്കല്‍ രീതികള്‍ കൃത്യമായി പാലിക്കപ്പെട്ടോ തുടങ്ങി നിരവധി കാര്യങ്ങള്‍ അന്വേഷിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റിയില്‍ നിന്നുള്ള വിദഗ്ധരോട് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശസ്ത്രക്രിയ നടക്കുമ്പോള്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുന്നതില്‍ ഡോക്ടര്‍ പരാജയപ്പെട്ടെന്നും സക്ഷന്‍ സെലിവറി സംബന്ധിച്ച അപകടസാധ്യകള്‍ മാതാപിതാക്കളുമായി സംസാരിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിക്കും ഡോക്ടര്‍മാക്കും പിഴ ചുമത്തിക്കൊണ്ട് കോടതി ഉത്തരവിട്ടത്.

Content Highlights: private hospital and doctor fined bd 60000 after birth error leaves baby diables

dot image
To advertise here,contact us
dot image