കുടുംബത്തെ കാണാന്‍ 3 മാസം മുൻപ് ബഹ്‌റൈനിലെത്തി; ഹൃദയാഘാതം മൂലം 67കാരിയായ മലയാളി അന്തരിച്ചു

റോസമ്മയുടെ മകളും മരുമകനും കൊച്ചുമക്കളും ബഹ്‌റൈനിലാണ് താമസം. ഇവരെ കാണാനായി മൂന്ന് മാസം മുന്‍പാണ് റോസമ്മയും ഭര്‍ത്താവ് ജോണും ബഹ്‌റൈനിലെത്തിയത്.

dot image

മനാമ: ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ കൊല്ലം സ്വദേശി നിര്യാതയായി. മുഖത്തലയില്‍ തോമസ് ജോണിന്റെ ഭാര്യ റോസമ്മ തോമസ് (67) ആണ് ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാവിലെ ഒമ്പതിന് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദൈവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. വെള്ളിയാഴ്ച മുഖത്തല സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയിലാണ് കബറടക്കം.

റോസമ്മയുടെ മകളും മരുമകനും കൊച്ചുമക്കളും ബഹ്‌റൈനിലാണ് താമസം. ഇവരെ കാണാനായി മൂന്ന് മാസം മുന്‍പാണ് റോസമ്മയും ഭര്‍ത്താവ് ജോണും ബഹ്‌റൈനിലെത്തിയത്.മക്കള്‍: സിജി തോമസ്, മരുമകന്‍; പോള്‍.

Content Highlights: Kollam native dies in Bahrain due to heart attack

dot image
To advertise here,contact us
dot image