അഭിമാന നിമിഷത്തിൽ ബഹ്റൈൻ; അൽമുന്തർ വിജയകരമായി വിക്ഷേപിച്ചു

ബഹ്റൈൻ സമയം രാവിലെ 9.43നായിരുന്നു വിക്ഷേപണം.

dot image

മനാമ: ബഹ്റൈൻ തദ്ദേശീയമായി നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്ത ഉപ​ഗ്രഹം അൽമുന്തർ സ്പേസ് എക്സ് ഫാൽക്കൺ വിക്ഷേപിച്ചു. അമേരിക്കയിലെ കലിഫോർണിയയിലെ വാൻഡൻബർ​ഗ് ബഹിരാകാശ സേനാ താവളത്തിൽ നിന്നാണ് വിക്ഷേപിച്ചത്. ബഹ്റൈൻ സമയം രാവിലെ 9.43നായിരുന്നു വിക്ഷേപണം.

ബഹ്റൈനിൻ്റെ ബഹിരാകാശ ​ഗവേഷണ മേഖലയിലേക്കുള്ള വലിയ മുന്നേറ്റമായ ഇത് രാജ്യത്തിൻ്റെ സാങ്കേതിക ശേഷിയും ശാസ്ത്ര പുരോ​ഗതിയും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതായാണ് വിദ​ഗ്ധർ പറയുന്നത്. അൽ മുന്തർ ട്രാൻസ്പോർട്ടൽ 13 എന്ന ദൗത്യത്തിൻ്റെ ഭാ​ഗമായി വിക്ഷേപിക്കപ്പെട്ട 74 പേലോഡുകളിലൊന്നാണ്.

ബഹ്റൈൻ ബഹിരാകാശ ഏജൻസിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഈ ഉപ​ഗ്രഹം പരിസ്ഥിതി നിരീക്ഷണം, വിവര ശേഖരണം, സാങ്കേതിക ​ഗവേഷണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കും.

Content Highlights: Bahrain almunther satellite space launch

dot image
To advertise here,contact us
dot image