
മനാമ: ബഹ്റൈനിൽ എർത്ത് അവറിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് ഇലട്രിസിറ്റി ആൻഡ് വാട്ടർ അതോറട്ടറി മന്ത്രാലയം. ഭൗമ മണിക്കൂറിൽ പങ്കെടുക്കാൻ ബഹ്റൈനിലെ എല്ലാ സ്ഥാപനങ്ങളോടും വ്യക്തികളോടും ബഹ്റൈൻ ഇലട്രിസിറ്റി ആൻഡ് വാട്ടർ അതോറട്ടറി മന്ത്രാലയം ആവശ്യപ്പെട്ടു. മാർച്ച് 22 രാത്രി 8.30 മുതൽ 9.30 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും അണച്ചുകൊണ്ടാണ് എർത്ത് അവർ ആചരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനത്തെയും ആഗോള താപനത്തെയും ചെറുക്കാൻ ലക്ഷ്യമിട്ടാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. അന്തരീക്ഷത്തിൽ കാർബന്റെ അളവ് കുറക്കുന്നതിനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും ലോകമെമ്പാടുമുള്ള നൂറുകണക്കിന് നഗരങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി കാമ്പയിനുകളിൽ ഒന്നാണ് ഭൗമ മണിക്കൂർ എന്ന എർത്ത് അവർ.
Content Highlights: Ministry of Electricity and Water Authority calls for participation in Earth Hour in Bahrain