അരനൂറ്റാണ്ട് കാലത്തെ ബഹ്റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്; യാത്രയയപ്പ് നൽകി ഗോൾഡൻ ഹാൻഡ്‌സ്

പവിഴദ്വീപിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ "ഗോൾഡൻ ഹാൻഡ്‌സ്" ആണ് യാത്രയയപ്പ് നൽകിയത്.

dot image

മനാമ: ഏകദേശം അരനൂറ്റാണ്ട് കാലത്തെ ബഹ്റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മലയാളിക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി. മയ്യഴി സ്വദേശി പുതിയ പുരയിൽ റഷീദിനും കുടുംബത്തിനുമാണ് യാത്രയയപ്പ് നൽകിയത്.

ഏകദേശം 47 വർഷം ബഹ്‌റൈനിൽ കഴിഞ്ഞതിന് ശേഷമാണ് തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്നത്. പവിഴദ്വീപിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ "ഗോൾഡൻ ഹാൻഡ്‌സ്" ആണ് യാത്രയയപ്പ് നൽകിയത്.

വിസി താഹിർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞു. ഇത്രയും നീണ്ട കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്ന റഷീദിന് ശിഷ്ട ജീവിതം സംതൃപ്തി നിറഞ്ഞതാകട്ടെ എന്ന് വിപി ഷംസുദ്ദീൻ, ജാവേദ് ടിസിഎ എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു.

കൂട്ടായ്മ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പങ്ക് തികച്ചും അനിഷേധ്യമാണെന്നും ആ വിടവ് നികത്താൻ നാട്ടിൽ നിന്നു കൊണ്ടും സംഘടനയോട് ചേർന്ന് പ്രവർത്തിക്കണമെന്ന് ആശംസ നേർന്ന് സംസാരിച്ച റഷീദ് മാഹി അഭ്യർത്ഥിച്ചു.

പ്രവർത്തനകാലയളവിൽ കൂട്ടായ്മയിലെ ഓരോ അംഗങ്ങളും നൽകിയ സഹകരണം മറുപടി പ്രസംഗത്തിൽ പിപി റഷീദ് പറഞ്ഞു. തുടർന്ന് അങ്ങോട്ടും തന്റെ സഹകരണം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Content Highlights: Golden Hands bid farewell in Bahrain

dot image
To advertise here,contact us
dot image