'വീട്ടുജോലിക്കാരുടെ പെര്‍മിറ്റുകള്‍ മറ്റു വിസകളിലേക്ക് മാറ്റുന്നത് നിര്‍ത്തലാക്കണം';ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം

ഗാര്‍ഹിക തൊഴിലാളികളുടെ പെര്‍മിറ്റ് വീട്ടു ജോലിക്ക് പുറത്തുള്ള മറ്റു ജോലികള്‍ക്കായി അനുവദിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു

dot image

മനാമ: ബഹ്റൈനില്‍ വീട്ടുജോലിക്കാരുടെ പെര്‍മിറ്റുകള്‍ മറ്റു വിസകളിലേക്ക് മാറ്റുന്നതിനെ തടയണമെന്നും ലേബര്‍ മാര്‍ക്കറ്റ് നിയമം ഭേദഗതി ചെയ്യണമെന്നുമുള്ള നിര്‍ദേശവുമായി ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം. ഗാര്‍ഹിക തൊഴിലില്‍ ഉള്ള ആളിനേ ആ വീട്ടില്‍ തന്നെ തുടരാനോ മറ്റൊരു വീട്ടിലേക്ക് അതെ ജോലിക്ക് മാറാനോ അനുമതി നല്‍കാവു. അല്ലാത്ത പക്ഷം ബഹ്റൈന് പുറത്ത് പോകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഗാര്‍ഹിക തൊഴിലാളികളുടെ പെര്‍മിറ്റ് വീട്ടു ജോലിക്ക് പുറത്തുള്ള മറ്റു ജോലികള്‍ക്കായി അനുവദിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇത്തരക്കാര്‍ക്ക് വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നത് മാന്‍പവര്‍ ഏജന്‍സികള്‍ വഴി അവരെ നിയമിച്ച പൗരന്മാര്‍ക്ക് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും കരട് നിയമത്തോടൊപ്പം നല്‍കിയ വിശദീകരണ മെമ്മോറാണ്ടത്തില്‍ എംപി വിശദീകരിച്ചിട്ടുണ്ട്.

കൂടാതെ യഥാര്‍ഥ കരാറിന് പുറത്തെ ജോലികള്‍ക്ക് തയ്യാറാകുമ്പോള്‍ അനധികൃതമായ ജോലിചെയ്യാനും അതുവഴി ഇവര്‍ ചൂഷണത്തിന് വിധേയരാവാനും കാരണമാകുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബഹ്റൈന്‍ പാര്‍ലിമെന്റ് അംഗം മറിയം അല്‍ സയേദാണ് ഇത് സംബന്ധിച്ച് ആവശ്യമുന്നയിച്ചിരിക്കുന്നത്.

Content Highlights: Stop Converting domestic workers permits to other visas, member of parliment of bahrain

dot image
To advertise here,contact us
dot image