ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ നെഞ്ച് വേദന, റിയാദിൽ മലയാളി മരിച്ചു

12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്നു ഇദ്ദേഹം.

dot image

റിയാദ്: റിയാദിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന യുവാവ് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിന് പിന്നാലെ മരിച്ചു. ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെറിയുമ്പോൾ നെഞ്ചുവേദന ഉണ്ടാവുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44) ആണ് മരിച്ചത്.

റിയാദ് എക്സിറ്റ് 14-ലെ ഹയാത്ത് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. റിയാദ് എക്സിറ്റ് 16 സുലൈയിലെ മൈതാനത്തായിരുന്നു സംഭവം. 12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്നു ഇദ്ദേഹം.

Content Highlights- Malayali died in Riyadh of chest pain while playing cricket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us