റാസല്‍ഖൈമ: അവധിയാഘോഷത്തിനായി റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിലെത്തിയ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തോട്ടട വട്ടക്കുളം സ്വദേശി സായന്ത് മധുമ്മലിനെയാണ് (32) ജെബല്‍ ജെയ്‌സ് മലമുകളില്‍ നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തിയത്.
പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിലെത്തിയതായിരുന്നു സായന്ത്. ഒപ്പമുണ്ടായ സായന്തിനെ പെട്ടെന്ന് കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫോട്ടോയെടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീണതാകാമെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. നടപടികള്‍ പൂര്‍ത്തിയാക്കി ശേഷം മൃതദേഹം ബുധനാഴ്ച്ച രാത്രി ഷാര്‍ജയില്‍ നിന്നുള്ള കണ്ണൂര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും.
Content Highlight : A native of Kannur, who had come to celebrate the holiday, was found dead after falling from the mountain in Ras Al Khaimah