മസ്കറ്റ്: ഒമാനിൽ ജനുവരി 12 ഞായറാഴ്ച വരെ ന്യൂനമർദ്ദം ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി. ഇതേ തുടർന്ന് ഒമാൻ്റെ തീരപ്രദേശങ്ങളിലും മുസന്ദം ഗവർണറേറ്റിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അതേ സമയം, വടക്കൻ ഗവർണറേറ്റുകളിലും മഴ മേഘങ്ങൾ രൂപപ്പെടുന്നുണ്ടെന്നും പുറത്ത് വിട്ട കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. ഒമാൻ കടലിൻ്റെ ചില ഭാഗങ്ങളിലും ചെറിയ മഴ പെയ്തേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് വടക്കൻ ബാത്തിന ഗവർണറേറ്റിൽ സുവൈഖിലാണ്. 12.2 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ വർഷം ഇവിടെ ലഭിച്ചത്.
content highlight- Low pressure in Oman, weather warning to continue till Sunday