ദുബായ്: യാത്രക്കാർക്ക് ഒരു സന്തോഷ വാർത്തയുമായി എയർ അറേബ്യ. വിമാന യാത്രികർക്ക് കൈയിൽ കരുതാവുന്ന ഹാൻഡ് ബാഗിൻ്റെ ഭാര പരിധി ഉയർത്തിയിരിക്കുകയാണ് എയർ അറേബ്യ. ഇനി മുതൽ 10 കിലോ ഭാരം വരെ യാത്രക്കാർക്ക് കൈയിൽ കരുതാനാകും. മുൻപ് എയർ അറേബ്യയിലെ യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന ഭാരം 7 കിലോ വരെയായിരുന്നു. ഈ ഭാര അളവിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
ഹാൻഡ് ബാഗിന് പുറമെ ഒരു പേഴ്സണൽ ബാഗ് കൂടി കൈയിൽ കരുതാമെന്നും എയർ അറേബ്യ അറിയിച്ചിട്ടുണ്ട്. ബാക്പാക്, ഡ്യൂട്ടി ഫ്രീ ബാഗ്, ചെറിയ ബാഗ് എന്നിവയാണ് യാത്രക്കാർക്ക് കൈവശം വെക്കാൻ സാധിക്കുക. കുട്ടികളുമായി വരുന്ന യാത്രക്കാർക്ക് 3 കിലോ ഭാരം വരെ അധികം കൈവെക്കാമെന്നും എയർ അറേബ്യ തീരുമാനിച്ചിട്ടുണ്ട്.
Content highlight- Air Arabia has increased the weight of passengers handbags to 10 kg