
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ത്യക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പ്രതി ഇന്ത്യക്കാരനാണ്. കഴിഞ്ഞ ദിവസം മൈദാന്‍ ഹവാലി പ്രദേശത്താണ് കുറ്റകൃത്യം നടന്നത്.
ഇന്ത്യന്‍ വംശജയായ സ്ത്രീയുടെ കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തിയിറക്കിയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. സംഭവസ്ഥലത്തുവെച്ചു തന്നെ യുവതി മരിച്ചു. വിവരം അറിഞ്ഞയുടൻ തന്നെ ഓപ്പേറഷൻ റൂമില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. പ്രതിയെ അന്വേഷണത്തിൻ്റെ ഭാഗമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Content Highlights: Suspect arrested in kuwait for indian womans murder case