
റിയാദ്; സൗദിയുടെ ഫലക് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്‍ ചാരിറ്റിബിള്‍ ഫൗണ്ടേഷന്റെ പിന്തുണയുള്ള ഫലക് സ്‌പേസ് സയന്‍സ് ആന്‍ഡ് റിസര്‍ച്ചാണ് വിക്ഷേപണം നടത്തിയത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ തങ്ങളുടെ ഗവേഷണ ദൗത്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതായി ഫലക് സ്‌പേസ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് പ്രഖ്യാപിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 4.46നായിരുന്നു വിക്ഷേപണം.
പര്യവേക്ഷകര്‍ക്കുള്ള ഗവേഷണങ്ങള്‍ക്കായാണ് ഫലക് എന്ന പേരില്‍ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് മുതല്‍ അഞ്ചുദിവസം വരെ നീണ്ടുനില്‍ക്കുന്നതായിരിക്കും ദൗത്യം. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഒന്‍പത് എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ബഹിരാകാശത്തിലെ നേത്ര സൂക്ഷ്മജീവികളെക്കുറിച്ച് പഠിക്കുന്നതിനായി ധ്രുവ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനുള്ള സൗദി അറേബ്യയുടെ ആദ്യ ഗവേഷണ സംരംഭമാണിത്.
ബഹിരാകാശ പര്യവേഷണങ്ങളില്‍ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പഠനങ്ങള്‍ക്കായാണ് ഈ ദൗത്യം. ബഹിരാകാശത്തില്‍ ദീര്‍ഘകാലം തുടരുമ്പോഴാണ് ഇത്തരം പ്രായസങ്ങള്‍ അനുഭവപ്പെടുക. ഇതിനായുള്ള ശാസ്ത്രീയ വിശദീകരണം, പരിഹാര മാര്‍ഗങ്ങള്‍ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ദീര്‍ഘകാലം പഠനങ്ങള്‍ക്കായി തുടരുന്ന ഗവേഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഫലങ്ങളായിരിക്കും ലഭിക്കുക.
Content Highlights: Falak space research mission successfully launched into orbit