
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജനസംഖ്യ 49 ലക്ഷം (4.9 ദശലക്ഷം) കവിഞ്ഞതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. കൊവിഡ് കാലത്തിന് ശേഷമുള്ള ഇളവുകള്‍ വരുത്തിയതിന് ശേഷം അടുത്ത കാലത്തായി വിദേശികളുടെ വരവിലുണ്ടായ വര്‍ധനവാണ് ജനസംഖ്യ കൂടുന്നതിന് കാരണമായത്. സാല്‍മിയ, ഫര്‍വാനിയ, ജലീബ് അല്‍ ഷുവൈഖ് ,ഹവല്ലി, മഹ്ബൂല എന്നിവിടങ്ങളിലാണ് ജനസാന്ദ്രത കൂടുതല്‍.
അതിനാല്‍ ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും വികസിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 31 ശതമാനം കുവൈത്തികളാണ്. അതേസമയം കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാര്‍ തന്നെ. ജനസംഖ്യയുടെ 20 ശതമാനമാണ് ഇന്ത്യക്കാര്‍. 13 ശതമാനം ഈജിപ്തുകാരുമാണ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം സാല്‍മി ആണ്. അത് കഴിഞ്ഞാല്‍ ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഹവല്ലി, മഹ്ബൂല തുടങ്ങിയ സ്ഥലങ്ങളാണ് ജനസാന്ദ്രത കൂടിയ മറ്റ് പ്രദേശങ്ങള്‍. സാല്‍മിയയാണ് ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം. ഇവിടുത്തെ ജനസംഖ്യ 3,21,190 ആണ്. ഫര്‍വാനിയ രണ്ടാം സ്ഥാനത്തും ജലീബ് അല്‍ ഷുവൈബ് മൂന്നാം സ്ഥാനത്തും, ഹവല്ലി നാലാം സ്ഥാനത്തും, 2,18,153 ജനസംഖ്യയുള്ള മഹ്ബൂല അഞ്ചാം സ്ഥാനത്തുമാണ്.
Content Highlights: Indians Are Largest expatriate community in kuwait