പുതിയ ട്രാഫിക് നിയമപരിഷ്‌കാരം; കുവൈത്തില്‍ നിയമലംഘനങ്ങള്‍ 71 ശതമാനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

ഏപ്രില്‍ 15 ന് രേഖപ്പെടുത്തിയ നിയമലംഘനങ്ങളെ അപേക്ഷിച്ച് നിയമലംഘനങ്ങളുടെ എണ്ണം 71 ശതമാനം കുറഞ്ഞതായിട്ടാണ് സ്ഥിതിവിവരക്കണക്കുകള്‍

dot image

കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് നിയമ പരിഷ്‌കാരം നടപ്പിലാക്കിയതോടെ കുവൈത്തില്‍ നിയമലംഘനങ്ങള്‍ 71 ശതമാനത്തോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. പുതിയ നിയമം നടപ്പിലാക്കിയതിന്റെ ആദ്യ ദിവസം തന്നെ യാന്ത്രികമായി രേഖപ്പെടുത്തുന്ന നിയമലംഘനങ്ങളിലാണ് കുറവ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഗതാഗത അച്ചടക്കം വര്‍ധിപ്പിക്കുന്നതിനും റോഡ് സുരക്ഷയുടെ നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കുവൈത്തില്‍ പുതിയ നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്.

ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഓട്ടോമേറ്റഡ് ക്യാമറകള്‍ കണ്ടെത്തിയ നിയമലംഘനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് കാണിച്ചു.

ഏപ്രില്‍ 15 ന് രേഖപ്പെടുത്തിയ നിയമലംഘനങ്ങളെ അപേക്ഷിച്ച് നിയമലംഘനങ്ങളുടെ എണ്ണം 71 ശതമാനം കുറഞ്ഞതായിട്ടാണ് സ്ഥിതിവിവരക്കണക്കുകള്‍. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ലെയ്ന്‍ ലൈന്‍ അടയാളങ്ങള്‍ അവഗണിക്കുക, വണ്‍വെ തെറ്റിക്കുക എന്നിവയാണ് നിയമലംഘനങ്ങളില്‍ പ്രധാനപ്പെട്ടത്.

Content Highlights: New traffic law reform in Kuwait reduces traffic violations by 71 percent, report says

dot image
To advertise here,contact us
dot image