ഒമാനിൽ ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

നവംബര്‍ 17 വരെയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നതിനായുള്ള സമയപരിധി.

dot image

മസ്‌ക്കറ്റ്: ഒമാനിൽ അടുത്ത വര്‍ഷത്തെ ഹജ്ജ് രജിസ്‌ട്രേഷന്‍ നാളെ മുതല്‍. 18 പൂര്‍ത്തിയായ ഒമാനി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹജ്ജിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. www.hajj.om എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നവംബര്‍ 17 വരെയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നതിനായുള്ള സമയപരിധി.

അപേക്ഷകര്‍ സിവില്‍ ഐഡി നമ്പര്‍, പേഴ്‌സണല്‍ കാര്‍ഡ് അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. 67 വയസിന് മുകളിലുള്ളവര്‍ക്കും കാഴ്ച അല്ലെങ്കില്‍ മറ്റു വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് പരിപാലനത്തിനായി ഒരാളെ കൂടെ കൂട്ടാവുന്നതാണ്. അതേസമയം സ്ത്രീകള്‍ മഹ്‌റം ( പുരുഷന്‍) തിരഞ്ഞെടുക്കണം.

അപേക്ഷകര്‍ അവരുടെ സിവില്‍ ഐഡിയും മൊബൈല്‍ നമ്പറും സാധുതയുള്ളതാണെന്ന് ഉറപ്പാക്കണം. മൊബൈല്‍ നമ്പറില്‍ എസ്എംഎസ് വഴിയോ ഇ-മെയില്‍ വഴിയോ അപ്‌ഡേറ്റുകള്‍ അയക്കുന്നതാണ്. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ഉടനെ തന്നെ അപേക്ഷ സ്വീകരിച്ചോ നിരസിച്ചോയെന്നും അറിയാന്‍ സാധിക്കും. ഒമാനില്‍ നിന്ന് 14,000 തീര്‍ത്ഥാടകര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. 17ന് ശേഷം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരുടെ അപേക്ഷ സ്വീകരിക്കുന്നതല്ല.

Content Highlights: Oman opens registration for Hajj 2025

dot image
To advertise here,contact us
dot image