
മസ്ക്കറ്റ്: മസ്ക്കറ്റിൽ ജോലിക്കിടെ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി. രണ്ട് ഇന്ത്യക്കാരേയും ഒരു സ്വദേശി പൗരനേയുമാണ് കണ്ടെത്തിയത്. മസ്ക്കറ്റിലെ ഖാൻ അൽ അലം പ്രദേശത്ത് ജോലിച്ചെയ്യുന്നതിനിടെയാണ് അവരെ കാണാതായത്.
കണ്ടെത്തിയ മൂന്ന് പേരുടെയും ആരോഗ്യ നില തൃപ്തികരരമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മൂന്ന് പേരും ഒരു കൺസ്ട്രക്ഷന്‍ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ആശയവിനിമം വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. വിവിധ സുരക്ഷാ, സിവിലിയൻ ഏജൻസികളുടെ തുടർച്ചയായ ശ്രമങ്ങൾക്കൊടുവിലാണ് ഇവരെ കണ്ടെത്താനും രക്ഷപ്പെടുത്താനും സാധിച്ചത്.
റോയൽ എയർ ഫോഴ്സ് ഓഫ് ഒമാൻ, പൊലീസ് ഏവിയേഷൻ തുടങ്ങിയവയുടെ സഹായത്തോടെ ഓയിൽ ആൻഡ് ഗ്യാസ് ഇൻസ്റ്റലേഷൻസ് പൊലീസ് കമാൻഡ് ആണ് ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Content Highlights: Missing trio rescued in Al Dakhiliyah, confirms ROP