
മസക്കറ്റ്: ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. സ്വദേശി പൗരനാണ് മരിച്ചത്. നൂറു കണക്കിന് ആളുകളാണ് കാളപ്പോര് കാണാനെത്തിയത്. മത്സരം നടക്കുന്നതിനിടെയാണ് കാണികൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലാണ് സംഭവം.
യുവാവിന് നേരെ കാള കുത്താൻ അടുക്കുന്നതടക്കമുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പതിറ്റാണ്ടുകളായി ഒമാനിലെ ഗ്രാമങ്ങളിൽ കാളപ്പോര് നടന്നുവരുന്നുണ്ട്. ഇന്നും ബർഖ, ഖബൂറ, സഹം, സോഹാർ, ലിവ വിലായത്തുകളിൽ കാളപ്പോര് നടക്കുന്നുണ്ട്.
നിലവിൽ കാളപ്പോര് പോലുള്ള വിനോദ പരിപാടികൾക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നതിൽ രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണ പ്രകാരം മൃഗങ്ങളെ പ്രകൃതി വിരുദ്ധ പ്രവൃത്തികൾക്ക് വിധേയമാക്കുകയോ ഗുസ്തി വേദികൾ, സർക്കസുകൾ തുടങ്ങിയ വിനോദ പരിപാടികളിൽ പ്രകടനം നടത്താൻ നിർബന്ധിക്കുകയോ ചെയ്യുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. ഇത്തരം നിയമലംഘകർക്ക് ഒരുമാസം വരെ തടസവും 500 റിയാൽ വരെ പിഴയും ലഭിക്കുന്നതാണ്.
Content Highlights: One person dies after being gored by abull during a bullfight in oman several spectators injured