ഖത്തറില്‍ ചികിത്സയിലായിരിക്കെ പ്രവാസി മലയാളി മരിച്ചു

ചെക്ക് കേസില്‍പ്പെട്ട് 14 വര്‍ഷത്തോളമായി ഖത്തറില്‍ തന്നെ കഴിയുകയായിരുന്നു

dot image

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ വെള്ളാങ്ങല്ലൂര്‍ നമ്പിളി വീട്ടില്‍ രാധാകൃഷ്ണന്‍ (67) ആണ് മരിച്ചത്. ചെക്ക് കേസില്‍പ്പെട്ട് 14 വര്‍ഷത്തോളമായി ഖത്തറില്‍ തന്നെ കഴിയുകയായിരുന്നു. ജയിലില്‍ കഴിയവെ 2024 ജനുവരിയിലാണ് അദ്ദേഹത്തിന് അസുഖം ബാധിച്ചത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്.

ഖത്തറില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ബിസിനസ് നടത്തി വരികയായിരുന്നു രാധാകൃഷ്ണന്‍. വലിയ തുകയുടെ ബാധ്യതയുള്ളതിനാല്‍ കേസ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ നാട്ടിലേക്ക് മടങ്ങാനോ, കേസില്‍ നിന്ന് മോചിതനാവാനോ കഴിയാതെ ഇവിടെ തന്നെ തുടരുകയായിരുന്നു.

അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഭാര്യയും മകളും ഖത്തറിലെത്തിയിരുന്നു. ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ലിജി, രാധാകൃഷ്ണന്‍, മകള്‍: ഡോ. ശിഖ.

Content Highlights: Expatriate Malayali died while undergoing treatment in Qatar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us