
ദോഹ: അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍. പ്രീമിയം ഗ്രേഡ് പെട്രോളിന് നാളെ മുതല്‍ നേരിയ വര്‍ധനയുണ്ടാകും. ഖത്തര്‍ എനര്‍ജിയാണ് ഇന്ധന വില പ്രഖ്യാപിച്ചത്.
പുതുക്കിയ നിയമ പ്രകാരം നാളെ മുതല്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 2.05 റിയാല്‍ ആയിരിക്കും നിരക്ക്. ഫെബ്രുവരിയില്‍ 2 റിയാല്‍ ആയിരുന്നു നിരക്ക്.
സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലും ഡീസലിന് 2.05 റിയാലും ആയി തന്നെ തുടരും.
Content Highlights: Fuel prices for the month of March have been announced in Qatar