ഖത്തറിൽ കടൽ ഉത്സവം; 11-ാമത് സെൻയാർ ഫെസ്റ്റിവലിന് തുടക്കമാകുന്നു, രജിസ്ട്രേഷൻ ആരംഭിച്ചു

ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്കായുള്ള രജിസ്ട്രേഷൻ തുടങ്ങി. ഈ മാസം 16 വരെ രജിസ്ട്രേഷൻ തുടരും.

dot image

ദോഹ: ഖത്തറിൽ സെൻയാർ ഫെസ്റ്റിവലിന് തുടക്കമാകുന്നു. ഏപ്രിൽ 16ന് കാതറ ബീച്ചിൽ ഫെസ്റ്റിവലിൻ്റെ 11-ാം പതിപ്പാണ് ആരംഭിക്കുക. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്കായുള്ള രജിസ്ട്രേഷൻ തുടങ്ങി. ഈ മാസം 16വരെ രജിസ്ട്രേഷൻ തുടരും.

പരമ്പരാഗത മുത്തുവാരലായ ലിഫ, മീൻ പിടിത്തമായ ഹദ്ദാഖ് എന്നീ മത്സരങ്ങളാണ് സെൻയാർ ഫെസ്റ്റിവലിൻ്റെ ഭാഗമായി നടക്കുന്നത്. ഖത്തറിൻ്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിൻ്റെ ഉത്സവം കൂടിയാണ് ഈ ഫെസ്റ്റിവൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള മത്സ്യബന്ധന മാർഗമായ ഹാൻഡ് ലൈൻ ഹദ്ദാഖ് ആണ് സെൻയാറിലെ പ്രധാന ആകർഷണം. തത്സമയ സംഗീതപരിപാടി, നാടോടി നൃത്ത-കലാ പ്രകടനങ്ങൾ, കലാ പ്രദർശനങ്ങൾ, ഖത്തരി ഭക്ഷ്യവിഭവങ്ങളും കരകൗശല വസ്തുക്കളും വാഗ്ദാനം ചെയ്യുന്ന സ്റ്റാളുകൾ എന്നിവ ഉൾപ്പെടുന്ന ലിഫാ ഫെസ്റ്റിവലും സെൻയാറിന്റെ ആകർഷണമാണ്.

ഖത്തറിന് പുറമെ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വലിയ പങ്കാളിത്തവും മേളയുടെ സവിശേഷതയാണ്. സെൻയാർ ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ദോഹയിലെ നിശ്ചിത കൗണ്ടറുകൾ വഴിയോ ഫെസ്റ്റിവലിലേക്ക് ഒൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം സംഘാടകർ ഒരുക്കിയിട്ടുണ്ട്.

Content Highlights: Registration for Senyar Festival open until March 16

dot image
To advertise here,contact us
dot image