
ദോഹ: റമദാൻ മാസങ്ങളിൽ വീടുകളിൽ പാചകം ചെയ്യുന്ന ഭക്ഷണത്തിൻ്റെ അളവ് കൂടുതലായിരിക്കും. ഈ സാഹചര്യത്തിൽ അടുക്കളയിൽ സുരക്ഷിതമായ പാചകം ഉറപ്പാക്കാൻ മാർഗ നിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം. അടുക്കളയിൽ പാചകം ചെയ്യുമ്പോൾ നൈലോൺ മിശ്രിത വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്നും അഗ്നിശമന ഉപകരണം വീടുകളിൽ ഉണ്ടാകണമെന്നും മന്ത്രാലയം നിർദേശിച്ചു.
അടുക്കള, ചൂടുള്ള പ്രതലങ്ങൾ, കത്തുന്ന വസ്തുക്കൾ, വൈദ്യുത സ്രോതസ്സുകൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുക.. പാചകത്തിനിടയിൽ എണ്ണ പാത്രത്തിൽ തീ പിടിച്ചാൽ വെള്ളം ഒഴിക്കരുത്. പകരം പാത്രം കട്ടിയുള്ള മൂടി ഉപയോഗിച്ചോ ഫയർ ബ്ലാങ്കറ്റ് ഉപയോഗിച്ചോ മൂടണം.
പാചക വാതക ചോർച്ചയുണ്ടെന്ന് സംശയം തോന്നിയാൽ വാതിലുകളും ജനലുകളും തുറന്ന് ഇടണം, ലൈറ്റുകളും എക്സ്ഹോസ്റ്റ് ഫാന്‍ തുടങ്ങിയവയുടെ സ്വിച്ചുകള്‍ ഓഫാക്കാനോ ഓണ്‍ ആക്കാനോ പാടില്ല. ഗ്യാസ് സിലിണ്ടറുകൾ എപ്പോഴും തണുപ്പുള്ളതും തുറന്നതുമായ സ്ഥലത്ത് സൂക്ഷിക്കണം. മാലിന്യ പാത്രത്തിൽ തീ പടർന്നാല്‍ നനഞ്ഞ തുണി ഉപയോഗിച്ച് മൂടണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
Content Highlights: Ministry issues fire safety tips for home during Ramadan