ചെറിയ പെരുന്നാൾ മാർച്ച് മുപ്പതിനെന്ന് ഖത്തർ കലണ്ടർ ഹൗസ്

ജ്യോതിശാസ്ത്ര വിദഗ്ധര്‍ നടത്തിയ വിലയിരുത്തലുകള്‍ അടിസ്ഥാനമാക്കിയാണ് പ്രവചനമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

dot image

ദോഹ: ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം മാർച്ച് 30നായിരിക്കും ഖത്തറില്‍ ഈദുല്‍ ഫിത്ര്‍ എന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. മാര്‍ച്ച് 29ന് റമദാന്‍ 29 പൂര്‍ത്തിയാക്കി മാര്‍ച്ച് 30ന് ശവ്വാല്‍ ഒന്നായിരിക്കുമെന്നാണ് പ്രവചനം. ജ്യോതിശാസ്ത്ര വിദഗ്ധര്‍ നടത്തിയ വിലയിരുത്തലുകള്‍ അടിസ്ഥാനമാക്കിയാണ് പ്രവചനമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഈ വര്‍ഷത്തെ ശവ്വാല്‍ മാസപ്പിറവി മാര്‍ച്ച് 29 ശനിയാഴ്ച വൈകുന്നേരം ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 1:58ന് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ കലണ്ടര്‍ ഹൗസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഫൈസല്‍ അല്‍ അന്‍സാരി പറഞ്ഞു.

ഔഖാഫ് -ഇസ്ലാമിക് മന്ത്രാലയത്തിലെ ചാന്ദ്ര നിരീക്ഷണ കമ്മിറ്റിയായിരിക്കും മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ച് ഈദുല്‍ ഫിത്ര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Content Highlights: Qatar Calendar house expects eid al fitr to be on 30 march

dot image
To advertise here,contact us
dot image