ഹൃദയാഘാതം; ജിദ്ദയില്‍ രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു

മലപ്പുറം, കാസർകോട് സ്വദേശികളാണ് മരിച്ചത്.

dot image

ജിദ്ദ: ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി നിര്യാതനായി. മലപ്പുറം കൊണ്ടോട്ടി മുണ്ടക്കളം സ്വദേശി കാരി ഉണ്ണിമോയീന്‍ എന്ന കുട്ടിക്ക (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്.

ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. മരണാനന്തര നിയമസഹായങ്ങള്‍ക്കും മറ്റും കെഎംസിസി ജിദ്ദ വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

33 വര്‍ഷമായി പ്രവാസിയാണ്. ജിദ്ദ ഹയ്യ് നഈമില്‍ മന്തിക്കടയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സൈനബ, മക്കള്‍: മുഹമ്മദ് അലി, ഖദീജ, ആമിനത്ത് ശരീഫ, മരുമക്കള്‍: സൈതലവി അരിമ്പ്ര, സൈനുദ്ധീന്‍.

കാസര്‍കോട് സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പുത്തിംഗ അംഗടിമൊഗരു സ്വദേശി കമ്മാണ്ടലം മുഹമ്മദ് സൂപ്പിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

30 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്. ജിദ്ദ ഹയ്യ് നഹദയില്‍ സൂപ്പര്‍മാര്‍ക്കര്‌റില്‍ ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിമയനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെഎംസിസി ജിദ്ദ വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

ഭാര്യ: താഹിറ, മക്കള്‍: സുഹൈല്‍, സാഹിബ, സൗദത്ത്, സമഹ, സുമൈല്‍.

Content Highlights: Two expatriate Malayalis die of heart attacks in Jeddah

dot image
To advertise here,contact us
dot image