ഹമദ് വിമാനത്താവളത്തിലൂടെ ലഹരി കടത്താൻ ശ്രമം; പിടികൂടി കസ്റ്റംസ്

വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗേജ് എക്‌സ്‌റേ മെഷീന്‍ വഴി വിശദമായ പരിശോധന നടത്തിയപ്പോഴാണ് ലഹരി കണ്ടെത്തിയത്

dot image

ദോഹ: ദോഹ ഹമദ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടി ഖത്തര്‍ കസ്റ്റംസ്. 1960 ലഹരി ഗുളികകളാണ് കസ്റ്റംസ് യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗേജ് എക്‌സ്‌റേ മെഷീന്‍ വഴി വിശദമായ പരിശോധന നടത്തിയപ്പോഴാണ് ലഹരി കണ്ടെത്തിയത്.

മെഷീന്‍ പരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരന്റെ ബാഗ് വിശദമായി പരിശോധിക്കുകയായിരുന്നു. എയര്‍ഫ്രഷ്‌നര്‍ കണ്ടെയ്‌നറിനുള്ളില്‍ കറുത്ത കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍.

നിരോധിത മരുന്നുകളും ലഹരി വസ്തുക്കളും രാജ്യത്തേക്ക് കൊണ്ടുവരരുത് എന്ന അധികൃതരുടെ കര്‍ശന മുന്നറിയിപ്പുകള്‍ക്കിടെയാണ് ലഹരിവേട്ട തുടരുന്നത്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിമാനത്താവളങ്ങളിലെ പരിശോധന.

Content Highlights: Drugs seized while trying to smuggle through Hamad Airport

dot image
To advertise here,contact us
dot image