'പവര്‍ ബാങ്കിന് തീപിടിച്ചു'; ഹോംങ്കോങ് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, മുന്നറിയിപ്പുമായി വിമാനക്കമ്പനികള്‍

പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് ലഗേജ് കംപാര്‍ട്ട്‌മെന്റില്‍ തീപടര്‍ന്നതെന്നാണ് വിവരം

dot image

പവര്‍ ബാങ്ക് പിടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. ഹാങ്ഷൗവില്‍ നിന്ന് ഹോങ്കോങിലേക്ക് പോവുകയായിരുന്ന ഹോങ്കോങ് എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിലെ ഓവര്‍ഹെഡ് ലഗേജ് കംപാര്‍ട്ട്‌മെന്റിലും തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഫുഷൗ ചാംഗിള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് ലഗേജ് കംപാര്‍ട്ട്‌മെന്റില്‍ തീപടര്‍ന്നതെന്നാണ് വിവരം.

വിമാനം പറന്നുയര്‍ന്ന് 15 മിനിറ്റിനകമായിരുന്നു സംഭവമുണ്ടായത്. എയര്‍ബസ് എ320 വിമാനമായ എച്ച്എക്‌സ് 115ല്‍ 168 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. കയ്യിലുണ്ടായിരുന്ന വെള്ളവും ജ്യൂസുകളും ഉപയോഗിച്ചാണ് വിമാനജീവനക്കാരും യാത്രക്കാരും തീ അണച്ചത്. ഇത് വലിയ അപകടം ഒഴിവാക്കി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീപിടിച്ച ഓവര്‍ഹെഡ് ലഗേജ് കംപാര്‍ട്ട്‌മെന്റും ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളിലെന്നും തീ പെട്ടെന്ന് തന്നെ അണക്കാനായെന്നും എയര്‍ലൈന്‍ അധികൃതര്‍ പ്രതികരിച്ചു.

എയര്‍ലൈനുമായി ചേര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്ന് ഹോങ്കോങ് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വിമാനങ്ങള്‍ പവര്‍ബാങ്കുമായി സഞ്ചരിക്കുന്നതിന്റെ ദോഷവശങ്ങളാണ് ഈ വാര്‍ത്ത ചൂണ്ടിക്കാട്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍ അടക്കമുള്ള വിമാനക്കമ്പനികള്‍ വിമാനത്തിനകത്തെ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഏപ്രില്‍ 2025 മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക.

Content Highlights: Hong Kong Airlines was forced to make an emergency landing

dot image
To advertise here,contact us
dot image