ഹിറ്റായി ഈദിയ്യ എടിഎമ്മുകൾ; ഇത്തവണ പിൻവലിച്ചത് 18.2 കോടി റിയാൽ

വിവിധ ബാങ്കുകളുമായി ചേര്‍ന്ന് പത്തിടങ്ങളിലായിരുന്നു ക്യുസിബി ഈദിയ്യ എടിഎം സ്ഥാപിച്ചത്

dot image

ദോഹ: ഈദുല്‍ ഫിത്ര്‍ ആഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സ്ഥാപിച്ച ഈദിയ്യ എടിഎമ്മുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. 18.2 കോടി റിയാലാണ് ഈ എടിഎമ്മുകള്‍ വഴി പിന്‍വലിച്ചത്. വിവിധ ബാങ്കുകളുമായി ചേര്‍ന്ന് പത്തിടങ്ങളിലായിരുന്നു ക്യുസിബി ഈദിയ്യ എടിഎം സ്ഥാപിച്ചത്. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തുക ഇത്തവണ പിന്‍വലിച്ചുവെന്ന റെക്കോര്‍ഡുമുണ്ട്.

ഈ എടിഎം സ്ഥാപിച്ചത് കുട്ടികള്‍ക്കും മറ്റും പെരുന്നാള്‍ പണം സമ്മാനമായി നല്‍കുന്നതിന് വേണ്ടിയാണ്. മാര്‍ച്ച് രണ്ടാം വാരത്തില്‍ ആരംഭിച്ച എടിഎം സേവനം തിങ്കളാഴ്ചയോടെ അവസാനിപ്പിച്ചു. 2024 ചെറിയ പെരുന്നാളിന് ഈദിയ്യ എടിഎം വഴി 13.5 കോടി റിയാലും ബലിപെരുന്നാളിന് 7.4 കോടി റിയാലുമായിരുന്നു പിൻവലിച്ചിരുന്നത്.

പെരുന്നാളിനോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് സമ്മാനമായി പണം നല്‍കുന്ന പരമ്പരാഗത ആചാരം സമൂഹത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെന്‍ട്രല്‍ ബാങ്ക് ഈദിയ്യ എടിഎമ്മുകള്‍ ആരംഭിച്ചത്. ഉപയോക്താക്കള്‍ക്ക് 5,10,50,100 റിയാല്‍ കറന്‍സികള്‍ മാത്രം പിന്‍വലിക്കാന്‍ വേണ്ടിയുള്ള എടിഎം സേവനമാണ് ഈദിയ എടിഎം.

പ്ലേസ് വെന്‍ഡോം (Place Vendome),മാള്‍ ഓഫ് ഖത്തര്‍ (Mall of Qatar), അല്‍ വക്ര ഓള്‍ഡ് സൂഖ് ( Al Wakrah Old Souq), ദോഹ ഫെസ്റ്റിവല്‍ സിറ്റി (Doha Festival City), അല്‍ ഹസം മാൾ (Al Hazm Mall), അല്‍ മിര്‍ഖാബ് മാള്‍ ( Al Mirqab Mall),വെസ്റ്റ് വാക്ക് (West Walk), അല്‍ ഖോര്‍ മാള്‍ (Al Khor Mall),അല്‍ മീര (മുഐതര്‍) (Al Meera-Muaither),അല്‍ മീര തമാമ (Al Meera-Thumama) എന്നിവിടങ്ങളിലാണ് എടിഎമ്മുകൾ സ്ഥാപിച്ചിരുന്നത്.

Content Highlights: Eidya atms hit hard 182 million riyals withdrawn

dot image
To advertise here,contact us
dot image