ബുറൈദ:സൗദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപമുള്ള ഉനൈസയിൽ കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിനെയും (40) ഭാര്യ കൊല്ലം സ്വദേശി പ്രീതി (32)യെയുമാണ് മരിച്ചതായി കണ്ടെത്തിയത്.
ജോലിക്ക് എത്താത്തതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടർന്ന് ഫ്ലാറ്റിൽ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കതക് തുറക്കാതെ വന്നതിനെ തുടർന്ന് പൊലീസിൻ്റെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ ശരത് തൂങ്ങിമരിച്ച നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlight- Couple found dead at saudi