റിയാദ്: മെട്രോയുടെയുടെ കുതിപ്പ് തുടങ്ങാൻ ഒരുങ്ങവെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റിയാദ് മെട്രോ. റിയാദിലെ പൊതുഗതാഗത സംവിധാനത്തിൻ്റെ മുഖച്ഛായ മാറ്റുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന റിയാദ് മെട്രോയിൽ യാത്രക്കാർക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാല് സൗദി റിയാൽ മുതൽ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്ന സ്റ്റാൻഡേർഡ് ക്ലാസിൻ്റെയും 10 സൗദി റിയാൽ മുതൽ ആരംഭിക്കുന്ന ഫസ്റ്റ്ക്ലാസിൻ്റെയും വ്യത്യസ്ത നിരക്കുകളാണ് റിയാദ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീമിയം യാത്രാനുഭവം ആഗ്രഹിക്കുന്നവർക്കായാണ് ഫസ്റ്റ് ക്ലാസ് ഓപ്ഷനുകൾ സജ്ജീകരിച്ചിരിക്കുന്നത്.
മെട്രോ ശൃംഖലകളിലുടനീളം ഹ്രസ്വകാല, അൺലിമിറ്റഡ് ട്രിപ്പ് പാസുകളാണ് റിയാദ് മെട്രോ മുന്നോട്ടുവെയ്ക്കുന്നത്. വിവിധ യാത്രാ ആവശ്യങ്ങൾക്കനുസരിച്ച് യാത്രക്കാർക്ക് നിരക്കുകളുടെ സ്വഭാവം തിരഞ്ഞെടുക്കാം. ഡാർബ് ആപ്പ് വഴി തടസ്സങ്ങില്ലാതെ ടിക്കറ്റ് വാങ്ങാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ആറ് ലൈനുകളിലായി 176 കിലോമീറ്റർ നീളുന്ന റിയാദ് മെട്രോയിൽ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ്, എസ്ടിസി, ഖസർ അൽ ഹോക്ം, വെസ്റ്റേൺ സ്റ്റേഷൻ തുടങ്ങിയ പ്രമുഖ ഹബ്ബുകൾ ഉൾപ്പെടെ 85 സ്റ്റേഷനുകൾ ഉണ്ട്. ഘട്ടംഘട്ടമായാണ് റിയാദ് മെട്രോയുടെ പ്രവർത്തനം പൂർത്തിയാകുക. ബ്ലൂ ലൈൻ, യെല്ലോ ലൈൻ, പർപ്പിൾ ലൈൻ എന്നിവ ഡിസംബർ 1 ന് തുറക്കും. തുടർന്ന് റെഡ് ലൈൻ, ഗ്രീൻ ലൈൻ ഡിസംബർ 15 ന് തുറക്കും. ഓറഞ്ച് ലൈൻ 2025 ജനുവരി 5-ന് തുറന്ന് കൊടുക്കും.
3.6 ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കാൻ ശേഷിയുള്ള ശൃംഖലയാണ് വികസിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഡ്രൈവറില്ലാത്ത മെട്രോയെന്നതാണ് റിയാദ് മെട്രോയുടെ മറ്റൊരു പ്രത്യേകത. ജർമ്മനിയിലെ സീമെൻസ്, കാനഡയിലെ ബൊംബാർഡിയർ, ഫ്രാൻസിലെ അൽസ്റ്റോം എന്നിവ നിർമ്മിക്കുന്ന 183 ട്രെയിനുകളാണ് സർവീസ് നടത്തുക.
തലസ്ഥാനത്തിൻ്റെ പൊതുഗതാത ശൃംഖലയുടെ നട്ടെല്ല് എന്നാണ് പദ്ധതിയെ സൗദി അറേബ്യ വിശേഷിപ്പിച്ചിരിക്കുന്നത്. ഗതാഗത സംവിധാനങ്ങൾക്കായി ഏറ്റവും കൂടുതൽ കാറുകളെ ആശ്രയിക്കുന്ന രാജ്യമാണ് സൗദി. എന്നാൽ രാജ്യത്തെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വിമുക്തമാക്കാൻ ഉദ്ദേശിച്ചിട്ടുള്ള വിഷൻ 2030-ൻ്റെ ഭാഗമായി 2060-ഓടെ കാർബൺ പുറന്തള്ളൽ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിയാദ് മെട്രോ എത്തുന്നത്.
സ്റ്റാൻഡേർഡ് ക്ലാസ് നിരക്ക്
ഫസ്റ്റ് ക്ലാസ് നിരക്ക്
Content Highlights: