ഹീറ്ററിന് തീപിടിച്ചു; എട്ട്മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

സൗദിയിലെ ഹാഫിര്‍ അല്‍ ബത്തിനില്‍ ഇന്നലെയായിരുന്നു സംഭവം.

dot image

റിയാദ്: സൗദിയില്‍ ഹീറ്ററില്‍ നിന്ന് തീപടര്‍ന്ന് കുടുബംത്തിലെ നാലംഗങ്ങള്‍ക്ക് ദാരുണാന്ത്യം. യെമന്‍ സ്വദേശികളായ മൂന്ന് പെണ്‍കുട്ടികളും ഒരു കുഞ്ഞുമാണ് മരിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൗദിയിലെ ഹാഫിര്‍ അല്‍ ബത്തിനില്‍ ഇന്നലെയായിരുന്നു സംഭവം.

പരിക്കേറ്റവര്‍ ഹഫര്‍ അല്‍ബാത്തിനിലെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തംഗ കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. റമദാനിന് ശേഷം വിവാഹിതയാകാനൊരുങ്ങിയ 18കാരിയും തീപിടിത്തത്തില്‍ മരിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു അപകടമുണ്ടായത്. വിവരം ലഭിച്ച ഉടനെ സിവിൽ ഡിഫൻസ് സംഭവസ്ഥലത്തെത്തിയിരുന്നു. ആറ് പേരെ രക്ഷപ്പെടുത്തിയെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. വീട്ടില്‍ തീപടര്‍ന്നു പിടിച്ചതായി അയല്‍വാസികള്‍ ഫോണ്‍ ചെയ്ത് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞതെന്ന് കുടുംബത്തിലെ മുത്തശ്ശന്‍ അവാദ് ദാര്‍വിഷ് പറഞ്ഞു.

Content Highlights: A fire broke out from a heater in Saudi, a tragic end for four members of the family

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us