ഫൈനൽ എക്സിറ്റ് വിസ ലഭിക്കാൻ ഇഖാമക്ക് 30 ദിവസത്തെ കാലാവധി വേണം; അറിയിപ്പ് നൽകി ജവാസത്

30 ദിവസത്തിൽ കുറവാണെങ്കിൽ ഫൈനൽ എക്സിറ്റ് വിസ പെർമിറ്റ് ഇഷ്യൂ ചെയ്യാൻ സാധിക്കില്ല

dot image

റിയാദ്: രാജ്യത്തുള്ള വിദേശികൾക്ക് ഫൈനൽ എക്സിറ്റ് വിസ ലഭിക്കാൻ ഇഖാമക്ക് 30 ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്ന് സൗദി പാസ്പോർട്ട് അധികൃതർ. ആയതിനാൽ ഫൈനൽ എക്സിറ്റ് വിസക്കായി അപേക്ഷിക്കുമ്പോൾ ഇഖാമയുടെ കാലാവധി ശ്രദ്ധിക്കണമെന്നും ജവാസത്ത് അറിയിച്ചു. 30 ദിവസത്തിൽ കുറവാണെങ്കിൽ ഫൈനൽ എക്സിറ്റ് വിസ പെർമിറ്റ് ഇഷ്യൂ ചെയ്യാൻ സാധിക്കില്ല. ഇഖാമ പുതുക്കിയാൽ മാത്രമേ ഫൈനൽ എക്സിറ്റ് വിസ നൽകാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.

പ്രവാസിയുടെ ഐഡിയുടെ കാലാവധി 30 ദിവസത്തിൽ കൂടുതലും 60 ദിവസത്തിൽ താഴെയുമാണെങ്കിൽ ഫൈനൽ എക്സിറ്റ് വിസ നൽകാമെന്നും വിസയുടെ കാലാവധി ഇഖാമയുടെ ശേഷിക്കുന്ന കാലാവധിയായിരിക്കുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. പ്രവാസിയുടെ ഐഡിയുടെ കാലാവധി 30 ദിവസത്തിൽ കൂടുതലും 60 ദിവസത്തിൽ താഴെയുമാണെങ്കിൽ ഫൈനൽ എക്സിറ്റ് വിസ ലഭിക്കും. വിസയുടെ കാലാവധി ഇഖാമയുടെ ശേഷിക്കുന്ന കാലാവധിയായിരിക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഇഖാമയുടെ കാലാവധി 60 ദിവസമോ അതിൽ കൂടുതലോ ആണെങ്കിൽ 60 ദിവസത്തെ കാലാവധിയുള്ള ഫൈനൽ എക്സിറ്റ് വിസ ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോൺിക് പ്ലാറ്റ്ഫോമായ അബ്ഷിർ, അബ്ഷിർ ബിസിനസ്, മുഖീം പോർട്ടൽ എന്നിവ വഴി ഫൈനൽ എക്സിറ്റ് വിസ ലഭ്യമാകും. ഇതുവഴിയുള്ള സേവനം സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: Iqama Must be valid for 30days to obtain final exit saudi jawazat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us