സൗദിയിലും ഗൂഗിൾ പേ എത്തുന്നു; ഇനി വിരൽത്തുമ്പിൽ ഈസിയായി പണമിടപാട് നടത്താം

പ്രവാസികൾ ഏറെ നാൾ കാത്തിരുന്ന ഗൂഗിൾ പേ സംവിധാനം സൗദി അറേബ്യയിലും എത്തുന്നു. ഇത് സംബന്ധിച്ച കരാറിൽ ഗൂഗിളും സൗദി സെൻട്രൽ ബാങ്കും ഒപ്പുവെച്ചു

dot image

റിയാദ്: സൗദി അറേബ്യയിൽ ഇനി പണമിടപാടുകൾ വിരൽത്തുമ്പിൽ നടപ്പിലാക്കും. പ്രവാസികൾ ഏറെ നാൾ കാത്തിരുന്ന ഗൂഗിൾ പേ സംവിധാനം സൗദി അറേബ്യയിലും എത്തുന്നു. ഇത് സംബന്ധിച്ച കരാറിൽ ഗൂഗിളും സൗദി സെൻട്രൽ ബാങ്കും ഒപ്പുവെച്ചു. സൗദി വിഷൻ 2030ന്‍റെ ഭാഗമായി രാജ്യത്തിെന്റെ ഡിജിറ്റൽ പേയ്‌മെൻറ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിൾ പേ സൗദിയിലെത്തുന്നത്. ദേശീയ പേയ്‌മെൻറ് സംവിധാനമായ MADA വഴിയാണ് പണമിടപാടുകൾ സാധ്യമാകുക.

ഗൂഗിൾ വാലറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ MADA കാർഡുകൾ ആഡ് ചെയ്യാനും വേണ്ട രീതിയിൽ ഉപയോഗിക്കാനും സാധിക്കും. 2025ൽ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. ഷോപ്പുകളിലും ആപ്പുകളിലും മറ്റുമുള്ള ക്രയവിക്രയങ്ങൾക്ക് ഏറ്റവും പുതിയതും സുരക്ഷിതവുമായ പേയ്‌മെൻറ് രീതിയാണ് ഗൂഗിൾ പേ

Content Highlights : Tap, Pay & Go! Saudi Arabia To Launch Google Pay This Year

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us