വ്യത്യസ്ത രൂപകൽപ്പന, 150,000 സ്‌ക്വയര്‍ ഫീറ്റ്, 17 നിലകൾ; ദുബായിൽ തിളങ്ങാൻ ക്രിപ്റ്റോ ടവർ

ദുബായിലെ ഡിഫൈ, വെബ്3 സെഗ്മെന്റിലുള്ള കമ്പനികളെ ഉള്‍ക്കൊള്ളിക്കുന്നതിനായാണ് ക്രിപ്‌റ്റോ ടവര്‍

dot image

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഉള്‍പ്പടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങള്‍ തീര്‍ത്ത നിരവധി കെട്ടിടങ്ങളാല്‍ സമ്പന്നമായ രാജ്യമാണ് യുഎഇ. ഇപ്പോള്‍ ഇതാ ദുബായില്‍ വ്യത്യസ്ത രൂപകൽപ്പനയോടെ തിളങ്ങാനായി എത്തുകയാണ് ക്രിപ്‌റ്റോ ടവര്‍. 2027ലാണ് ക്രിപ്റ്റോ ടവർ പ്രവര്‍ത്തന സജ്ജമാവുക. ഈ മാസം 15നായിരുന്നു ക്രിപ്‌റ്റോ ടവറിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നത്.

ദുബായിലെ ഡിഫൈ, വെബ്3 സെഗ്മെന്റില്‍ അധികരിച്ചുവരുന്ന കമ്പനികളെ ഉള്‍ക്കൊള്ളിക്കുന്നതിനായാണ് ക്രിപ്‌റ്റോ ടവര്‍ നിർമ്മിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 1,50,000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ആകെ 17 നിലകളായിരിക്കും ഉണ്ടായിരിക്കുക. ക്രിപ്‌റ്റോ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന നൂതന സംവിധാനങ്ങളുള്ള ഓഫീസ് ആവും ഈ കെട്ടിടങ്ങളില്‍ ഉണ്ടായിരിക്കുക. കൂടാതെ മറ്റ് ഓഫീസ് സ്‌പേസുകളും ഈ കെട്ടിടത്തിലുണ്ടാകും.

ക്രിപ്റ്റോ ടവർ
ക്രിപ്റ്റോ ടവർ

ഒന്‍പത് നിലകളായിരിക്കും ഓഫീസുകള്‍ക്കായി കെട്ടിടത്തിലുണ്ടാകുക. മൂന്ന് നിലകളില്‍ ബ്ലോക്‌ചെയിന്‍ ഇന്‍ക്യുബേറ്റര്‍മാരും ഇന്‍വസ്റ്റ്‌മെന്റ് കമ്പനികളുമായിരിക്കും ഉണ്ടായിരിക്കുക. ഒരു നില ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികള്‍ക്കായി മാറ്റിവെക്കുന്നതാണ്. 10,000 സക്വയര്‍ ഫീറ്റ് ഇന്‍ഡോര്‍ ഇവന്റ് സ്‌പേസ് കൂടി അടങ്ങുന്നതാണ് ക്രിപ്‌റ്റോ ടവര്‍. ബ്ലോക് ചെയിന്‍, ക്രിപ്‌റ്റോ ഇവന്റുകള്‍ക്കായി 3,500 സക്വയര്‍ ഫീറ്റ് ഔട്ട് ഡോര്‍ ഏരിയയും കെട്ടിടത്തിലുണ്ട്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള മൂന്ന് ഫ്‌ലോറുകളിൽ 30,000 സക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ക്രിപ്‌റ്റോ ക്ലബും ഉണ്ടാവും. 2027 തുടക്കത്തില്‍ കെട്ടിടത്തിന്റെ നിർമ്മാണം അവസാനിക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: Plans for Luxury 'Crypto Tower' in Dubai Unveiled

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us