
ദമാം : സൗദി അറേബ്യയിലെ ഹൂഫൂഫിന് സമീപത്ത് കാറുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് -ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി (29) ആണ് മരിച്ചത്. ട്രാൻസ്പോർട്ടേഷൻ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ് അലി ജോലി കഴിഞ്ഞ് തൊഴിലാളികളുമായി തിരിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.
സൗദി പൗരൻ ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ആഷിഖ് അലി സംഭവസ്ഥലത്തുവെച്ചും സൗദി പൗരൻ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്. ആഷിഖിന്റെ കൂടെ ഉണ്ടായിരുന്ന 'കാറ്റ്' കമ്പനിയിലെ ബംഗ്ലദേശ് സ്വദേശികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. മൃതദേഹം അൽ അഹ്‌സ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Content Highlight : Car accident in Saudi: Tragic end for non-resident Malayali