
ദമ്മാം: സൗദിയില്‍ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ചേരക്കപ്പറമ്പ് സ്വദേശി ഉമ്മര്‍ ചക്കം പള്ളിയാളില്‍ (59) ആണ് മരിച്ചത്. ഇന്ന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. അല്‍ കോബാര്‍ റാക്കയില്‍ വെച്ചാണ് കുഴഞ്ഞ് വീണ് മരിച്ചത്.
റാക്കയിലെ വിഎസ്എഫ് ഓഫിസിന് സമീപമുള്ള കാര്‍ പാര്‍ക്കിങ് സ്ഥലത്ത് സ്വന്തം വാഹനത്തിനടുത്ത് വീണു കിടക്കുകയായിരുന്നു. മൃതദേഹം കോബാര്‍ റാക്കയിലെ അല്‍ സലാം ഹോസ്പിറ്റലിലേക്ക് മാറ്റി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍ കോബാര്‍ കെഎംസിസി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട്, സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാട് എന്നിവര്‍ രംഗത്തുണ്ട്.
28 വര്‍ഷമായി പ്രവാസിയാണ് ഉമ്മര്‍. ടാക്‌സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതനായ ചക്കംപള്ളിയാളില്‍ ഹംസ നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷരീഫ, മക്കള്‍: ഹംസ, റിയാസ്, അഖില്‍. രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരുമുണ്ട്.
Content Higher: Expatriate Malayali collapsed and died while on his way home