ജോലിയില്‍ പ്രവേശിച്ച് ഒരു മാസം തികയും മുന്‍പേ മരണം;സൗദിയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആബിദ് റിയാദിലെ മുവാസത്ത് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

dot image

റിയാദ്: സൗദിയില്‍ പ്രവാസി മലയാളിയക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. മലപ്പുറം അന്‍പത്തഞ്ചാം മൈല്‍ സ്വദേശി അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് മരിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആബിദ് റിയാദിലെ മുവാസത്ത് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സൗദിയിലെത്തി ജോലിയില്‍ പ്രവേശിച്ച് ഒരു മാസം തികയുന്നതിന് മുന്‍പേയാണ് വാഹനാപകടത്തില്‍പ്പെട്ട് മരണം സംഭവിക്കുന്നത്.

പുതിയ തൊഴില്‍ വിസയില്‍ റിയാദിലെത്തിയിട്ട് 28 ദിവസം ആകുമ്പോഴാണ് ആബിദ് വിടവാങ്ങുന്നത്. രണ്ടാഴ്ച മുന്‍പാണ് അപകടമുണ്ടായത്. റിയാദ് റിമാലിന്റെ അടുത്തുള്ള ദമാം ഹൈവേയില്‍ റോഡ്‌സൈഡില്‍ നില്‍ക്കുമ്പോള്‍ ബംഗ്ലാദേശി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ ആബിദിനെ ഉടനെ തന്നെ മുവാസാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്. സംസ്‌കാരം നാട്ടില്‍ നടത്തും. മാതാവ്: ജമീല, പിതാവ്: അബൂബക്കര്‍, ഭാര്യ: ഫാത്തിമത്ത് റിഷാദ്.

Content Highlights: Expatriate Malayali met a tragic end in a car accident in Saudi

dot image
To advertise here,contact us
dot image