യാത്രക്കാരനെ ജോലി സ്ഥലത്തെത്തിച്ച് കാറിൽ വിശ്രമിക്കവേ മരണം; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

എട്ട് വര്‍ഷമായി വാദി ദവാസിറില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

dot image

റിയാദ്: റിയാദ് പ്രവശ്യയിലെ വാദി ദവാസിറിൽ വെച്ച് മരിച്ച ഇന്ത്യന്‍ പ്രവാസിയുടെ മൃതദേഹം ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലെത്തിച്ചു. തമിഴ്‌നാട് സ്വദേശി അപ്പാവു മോഹന്‍ (59) ആണ് മരിച്ചത്. എട്ട് വര്‍ഷമായി വാദി ദവാസിറില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞമാസം 28ന് വാഹനം ഓടിച്ചുകൊണ്ടിരിക്കെ മോഹന് നെഞ്ചുവേദന അനുഭവപ്പെട്ടു. യാത്രക്കാരനെ ജോലിസ്ഥലത്തെത്തിച്ച മോഹന്‍ അല്പനേരം കാറില്‍ വിശ്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഉചിതമായ സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ മരണപ്പെടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാരന്‍ കാണുന്നത് താന്‍ വന്ന വാഹനത്തിന് ചുറ്റും പൊലീസ് കൂടിനില്‍ക്കുന്നതാണ്.

കൂകാര്യം തിരിക്കിയപ്പോഴാണ് ഡ്രൈവര്‍ മരിച്ചതായി അറിയുന്നത്. വാഹനത്തെ ചുറ്റി പൊലീസ് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മോഹനെയും സുഹൃത്തുക്കളെയും അറിയാവുന്ന സൗദി പൗരന്‍ വിവരം കേളി പ്രവര്‍ത്തകനായ സുഹൃത്ത് സുരേഷിനെ അറിയിച്ചു. തുടര്‍ന്ന് മോഹനന്റെ സഹോദരനെയും കൂട്ടി സൗദി പൗരൻ പറഞ്ഞ സ്ഥലത്തെത്തി.

സഹോദരന്റെ സാന്നിധ്യത്തില്‍ പൊലീസ് ആംബുലന്‍സ് വരുത്തി മോഹനെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്നാണ് മരണം സ്ഥിരീകരിച്ചത്. ഈ റമദാൻ‌ കഴിഞ്ഞ് നാട്ടിൽ പോകാനിരിക്കുന്നതായിരുന്നുവെന്ന് അനുജൻ പറഞ്ഞു. രണ്ടുവർഷം മുൻപ് റൂമിൽ വെച്ച് അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ മോഹനനെ അനുജനും സുരേഷും ചേർന്ന് എയർ ആംബുലൻസ് വഴി റിയാദിലെ ആശുപത്രിയിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്.

മൃതദേഹം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാ​ഗം അം​ഗം സുരേഷാണ് നേതൃത്വം നൽകിയത്. അനുജൻ തങ്കരാജ് വെങ്കിടാചലത്തിന്റെ പേരിൽ നാട്ടിൽ നിന്നുള്ള രേഖകൾ വരുത്തിച്ച് സുരേഷിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അപ്പാവു മോഹനന് ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്.

Content Highlights: Body of Indian expatriate who died in Riyadh arrives home by plane

dot image
To advertise here,contact us
dot image