വെയിൽ വന്നാൽ തനിയെ തുറക്കും; മദീനയിൽ വിശ്വാസികൾക്ക് തണലേകാൻ 250 ഭീമൻ കുടകൾ

ഔട്ട്ഡോർ പ്രാർത്ഥനാ മേഖലകളിലെ 2.3 ലക്ഷത്തോളം തീർത്ഥാടകർക്ക് തണലും തണുപ്പും നൽകാൻ ഈ 250 കുടകൾക്ക് സാധിക്കും

dot image

റിയാദ്: മദീനയിലെ പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് കൊടും ചൂടിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി 250 അത്യാധുനിക കുടകൾ സ്ഥാപിച്ചു. മസ്ജിദുന്നബവി എന്നറിയപ്പെടുന്ന പ്രവാചക പള്ളിയുടെ മുറ്റത്താണ് ഓട്ടോമാറ്റ്ഡ് കുടകൾ സ്ഥാപിച്ചിരിക്കുന്നത്. വെയിൽ വരുമ്പോൾ തനിയെ തുറക്കുകയും വെയിൽ നീങ്ങിയാൽ തനിയെ അടയുകയും ചെയ്യുന്ന സ്റ്റേറ്റ് ഓഫ് ആർട്ട് കുടകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഔട്ട്ഡോർ പ്രാർത്ഥനാ മേഖലകളിലെ 2.3 ലക്ഷത്തോളം തീർത്ഥാടകർക്ക് തണലും തണുപ്പും നൽകാൻ ഈ 250 കുടകൾക്ക് സാധിക്കും. ഒരോ കുടയ്ക്കും 22മീറ്റർ ഉയരവും 25.5 മുതൽ 25.5 മീറ്റർ വരെ വീതിയും ഉണ്ട്. ഏകദേശം 40 ടൺ ഭാരമുണ്ട്. ഉപയോ​ഗത്തിലില്ലാത്തപ്പോൾ ഒരുമിച്ച് മടക്കാവുന്ന രണ്ട് ഓവർലാപ്പിങ് ഭാ​ഗങ്ങൾ ഇവയ്ക്കുണ്ട്.

തിരക്കേറിയ മുറ്റങ്ങളിലൂടെ തണുത്ത വായു സഞ്ചാരം ഉറപ്പാക്കുന്നതിന് 436 മിസ്റ്റിങ് ഫാനുകൾ ഇവിടെയുണ്ട്. രാത്രിയിൽ പ്രദേശം വെളിച്ചം കൊണ്ട് അലങ്കരിക്കാനായി 1000ത്തിലധികം സംയോജിത ലൈറ്റിങ് യൂണിറ്റുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. റമദാൻ മാസമായതോടെ തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Content Highlights: Automated umbrellas provide shade, comfort at Prophet’s Mosque

dot image
To advertise here,contact us
dot image