
ജിദ്ദ: സൗദി ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമായ ഫോർമുല 1 റേസിനോട് അനുബന്ധിച്ച് രാജ്യത്തെ വിവിധയിടങ്ങളിലെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജിദ്ദ, മക്ക, താഇഫ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 20, 21 ദിവസങ്ങളിലായി രണ്ട് ദിവസത്തെ അധിക അവധിയാണ് പ്രഖ്യാപിച്ചത്.
തുടർച്ചയായി അഞ്ചാം തവണയാണ് ജിദ്ദ ഇതിന് വേദിയാകുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് സർക്യൂട്ടായ ജിദ്ദ കോർണിഷിലാണ് 2025 ഫോർമുല 1 ലോക ചാമ്പ്യൻഷിപ്പിൻ്റെ അഞ്ചാം റൗണ്ട് ആയ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് ത്സരങ്ങൾ നടക്കുന്നത്.
ഇതിന് ആഥിതേയത്വം വഹിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ജിദ്ദ കോർണിഷ് സർക്യൂട്ട് മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഏപ്രിൽ 18 മുതൽ 20 വരെയാണ് സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് നടക്കുന്നത്.
Content Highlights: Saudi Arabia announces school holiday in Jeddah, Makkah, and Taif for Formula 1