
ലോകത്തിലെ മികച്ച സ്ഥലങ്ങളില് ഒന്നായി സൗദി അറേബ്യയിലെ റെഡ്സീ ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഷെബാര റിസോര്ട്ട്. ടൈം മാഗസിന്റെ 2025ലെ പട്ടികയിലാണ് ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളില് ഒന്നായി ഷെബാരയെ തിരഞ്ഞെടുത്തത്.
ആഡംബരത്തിൻ്റേയും സുസ്ഥിരതയുടേയും ആകര്ഷകമായ പ്രകൃതി സൗന്ദര്യത്തിൻ്റേയും സമ്പൂര്ണ്ണ സമന്വയം വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക ലക്ഷ്യ സ്ഥാനമായാണ് റിസോട്ടിനെ ലിസ്റ്റില് ഹൈലൈറ്റ് ചെയ്യുന്നത്. ടൈം മാഗസിന് റിസോര്ട്ടിൻ്റെ നൂതനമായ രൂപകല്പനയെ പ്രശംസിക്കുന്നുണ്ട്. ചെങ്കടല് തീരത്ത് സ്ഥിതി ചെയ്യുന്ന ഷെബാരയുടെ ഓവര്വാട്ടര്, ബീച്ച് ഫ്രണ്ട് വില്ലകള് ചെങ്കടലിന്റെ ടര്ക്കോയ്സ് വെള്ളത്തില് വേറിട്ടുനില്ക്കുന്നു. സൗദിയുടെ ആതിഥ്യ മൂല്യങ്ങള് പ്രതിഫലിപ്പിക്കുന്ന അനുഭവങ്ങളും റിസോര്ട്ട് നല്കുന്നുണ്ട്.
റിസോര്ട്ടിന്റെ വാസ്തുവിദ്യ പ്രകൃതിദത്തമായ ചുറ്റുപാടുകളുമായി നന്നായി യോജിക്കുന്നതാണ്. 30 മുതല് 40 മിനിറ്റ് ബോട്ട് സവാരി വഴിയോ റെഡ് സീ ഇന്റര്നാഷ്നല് എയര്പോര്ട്ടില് നിന്ന് 30 മിനിറ്റില് സീപ്ലെയിന് വിമാനത്തിലോ ഷെബാരയില് എത്തിച്ചേരാം.
Content Highlights: Saudi Arabia Shebara Resort named among Time’s World’s Greatest Places of 2025