ഉംറ നിർവഹിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് മലയാളി അന്തരിച്ചു

ഉംറ കർമ്മങ്ങൾ നിർവ്വഹിച്ചുകഴിഞ്ഞ ഉടനെ മസ്ജിദുൽ ഹറമിൽ കുഴഞ്ഞുവീഴുകയും തൽക്ഷണം മരിക്കുകയായിരുന്നു.

dot image

റിയാദ്: ഉംറ നിർവഹിക്കുന്നതിനിടയിൽ മസ്ജിദുൽ ഹറമിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം കടയ്ക്കൽ വട്ടത്താമര സംബ്രമം എ കെ മൻസിലിൽ ഖമറുദ്ദീൻ (55) ആണ് മരിച്ചത്. ഉംറ കർമ്മങ്ങൾ നിർവഹിച്ചുകഴിഞ്ഞ ഉടനെ മസ്ജിദുൽ ഹറമിൽ കുഴഞ്ഞുവീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

സന്ദർശക വിസയിലുള്ള ഇദ്ദേഹം സൗദിയിലെ അൽ അഹ്സയിൽ നിന്നും സ്വകാര്യ ​ഗ്രൂപ്പിൽ സംബ്രമം നിർവഹിക്കാനെത്തിയത്. 35 വർഷത്തോളം സൗദിയിൽ ജോലി ചെയ്ത ശേഷം പ്രവാസം അവസാനിപ്പിച്ച് മടങ്ങിയതായിരുന്നു. കുറച്ച്നാൾ മുമ്പാണ് സന്ദർശക വിസയിൽ അൽ അഹ്സയിൽ എത്തിയത്.

മക്ക കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം വ്യാഴാഴ്ച പുലർച്ചെ മക്കയിൽ ഖബറടക്കി. ഭാര്യ: ഷീബ, മക്കൾ: അദ്സന, അംജാദ്, സഹോദരങ്ങൾ: മാജിലത്ത്, സലീന, സുൽഫത്ത്.

Content Highlihts: Malayali died after collapsing while performing Umrah

dot image
To advertise here,contact us
dot image