
റിയാദ്: ഏഴ് മാസം മുന്‍പ് റിയാദിലെത്തിയ യുവാവ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് മുട്ടം ചെപ്പാട് കൊല്ലന്തത്ത് വീട്ടില്‍ രാജീവ് (29) ആണ് മരിച്ചത്. റിയാദ് ശുമൈസിയിലെ ദാറുല്‍ ശിഫ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ബിസിനസ് വിസയില്‍ ഏഴ്മാസം മുന്‍പാണ് റിയാദിലെത്തിയത്.
ബത്ഹയിലെ ഫിലിപ്പിനോ മാര്‍ക്കറ്റിലുള്ള ഫ്‌ലാറ്റിലായിരുന്നു താമസം. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള നിയമനടപടികള്‍ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ജാഫര്‍ വീമ്പൂര്‍, നസീര്‍ കണ്ണീരി എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കും. വിജയന്‍, പൊന്നമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് രാജീവ്. അവിവാഹിതനാണ്.
Content Highlights: A Young Malayali man who arrived in riyadh on abusiness visa died