
നമ്മുടെയൊക്കെ വീടുകളില്‍ സ്വാഗതം ചെയ്യാതെ വരുന്ന അതിഥികളാണ് പല്ലികള്‍. വിഷമുള്ളതല്ലെങ്കിലും വീട്ടിലെ ശുചിത്വത്തിന്റെ കാര്യത്തില്‍ പ്രശ്‌നം സൃഷ്ടിക്കാനും കുടുംബാംഗങ്ങള്‍ക്ക്ബുദ്ധിമുട്ടുണ്ടാക്കാനും പല്ലികള്‍ക്ക് കഴിയും. നമ്മുടെയൊക്കെ വീടുകളിലേക്ക് പല്ലികള്‍ വരുന്നതിന് ചില കാരണങ്ങളുണ്ട്.
ഭക്ഷണാവശിഷ്ടങ്ങള്‍ എന്നുതന്നെ പറയേണ്ടി വരും. അവശേഷിക്കുന്ന, മൂടി വയ്ക്കാത്ത ഭക്ഷണ പദാര്‍ഥങ്ങളില്‍ ഇവ സ്വൈര്യമായി വിഹരിക്കാറുണ്ട്. എങ്ങനെയാണ് വീടുകളില്‍ നിന്ന് പല്ലികളെ അകറ്റാന്‍ കഴിയുക. അതിന് പോംവഴിയുണ്ട്.
പല്ലികളെ അകറ്റാന്‍ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാര്‍ഗ്ഗമാണ് കുരുമുളക് സ്‌പ്രേ. വെളളവും കുരുമുളകുപൊടിയും, സാധാരണ മുളകുപൊടിയും ചേര്‍ത്ത് ഒരു മിശ്രിതം ഉണ്ടാക്കുക. ഇത് സ്ഥിരമായി പല്ലികള്‍ വരുന്ന സ്ഥലങ്ങളില്‍ തളിക്കുക.
പല്ലിക്ക് മുട്ടയുടെ ഗന്ധം സഹിക്കാനാവില്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ അതിശയമെന്ന് പറയട്ടെ അത് വളരെ ശരിയാണ്. മുട്ടത്തോടുകള്‍ ശേഖരിച്ച് വൃത്തിയാക്കി ഇവ വാതിലുകളുടെയും ജനാലകളുടെയും സമീപം വയ്ക്കുക. ശുചിത്വം പാലിക്കുന്നതിന് ദിവസവും തോട് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം.
പല്ലികളെ അകറ്റാനുളള മറ്റൊരു പ്രധാനമാര്‍ഗ്ഗമാണ് പുകയില പൊടിയില്‍ കാപ്പി കലര്‍ത്തി വയ്ക്കുന്നത്. ഇതിന്റെ ഗന്ധം പല്ലികളെ തുരത്താന്‍ സഹായിക്കുന്നു.
പല്ലികള്‍ക്ക് ഇഷ്ടമല്ലാത്ത മറ്റൊരു ഗന്ധമാണ് വെളുത്തുള്ളിയുടേത്. വീടിന്റെ ജനലിന്റെയും വാതിലിന്റെയും ഭാഗത്ത് വെളുത്തുള്ളി അല്ലി വയ്ക്കുന്നത് പല്ലികളെ ഒഴിവാക്കാനുളള നല്ലൊരു മാര്‍ഗ്ഗമാണ്.
Content Highlights :Do you know why lizards come to the house, There are ways to get rid of lizards from your house