
യാംബു: ഹൃദയാഘാതം മൂലം മരിച്ച ഇന്ത്യൻ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഉത്തർപ്രദേശ് സ്വദേശി അരുൺ കുമാർ കമലേഷാണ് മാർച്ച് 14ന് ഉംലജിൽവെച്ചാണ് മരിച്ചത്. സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോെടയാണ് അരുൺ കുമാറിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചത്.
അല് അഹ്സ ഹുഫൂഫിലെ ബ്രൈറ്റ് സ്റ്റാർ ജനറൽ കോൺട്രാക്റ്റിങ് എസ്റ്റാബ്ലിഷ്മെൻ്റ് കമ്പനിയിലെ തൊഴിലാളിയായിരുന്ന അരുൺ ഉംലജിലെ ഒരു പ്രൊജക്ടിന് വേണ്ടി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്കയയ്ക്കുന്നതിനായുള്ള നടപടികൾ പൂർത്തിയാക്കുന്നതിനായി നവോദയ യാംബു ഏരിയ ജീവകാരുണ്യ കൺവീനർ എ പി സാക്കറിൻ്റെ സ്പോൺസർ മിത്അബ് രംഗത്തുണ്ടായിരുന്നു.
വിവിധ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് എയർ ഇന്ത്യ ജിദ്ദ-മുംബൈ -ലഖ്‌നൗ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഉത്തർപ്രദേശ് ഫൈസാബാദിലെ മലിക് പൂർ സ്വദേശി പരേതനായ കമലേഷ്-കലാവതി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.
Content Highlights: body of an Indian expatriate who died due to a heart attack was brought home