സിറിയൻ പ്രസിഡൻ്റിനെ ഫോണിൽ വിളിച്ച് യുഎഇ പ്രസിഡന്റ്; സമാധാനം പുനഃസ്ഥാപിക്കാൻ പിന്തുണ

രാജ്യത്ത് സമാധാനം ഉറപ്പുവരുത്താനും, തീവ്രവാദം അവസാനിപ്പിക്കാനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു

dot image

അബുദാബി: സിറിയയിൽ അലെപ്പോ നഗരം വരെ വിമതർ എത്തിയ സാഹചര്യത്തിൽ പ്രസിഡന്റ് ബാഷർ അൽ അസദുമായി ഫോണിൽ സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞ് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ. സിറിയക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച നഹ്യാൻ രാജ്യത്ത് സമാധാനം ഉറപ്പുവരുത്താനും, തീവ്രവാദം അവസാനിപ്പിക്കാനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. യുഎഇ അതിനായി പ്രതിജ്ഞാബദ്ധരാണെന്നും നഹ്യാൻ സിറിയൻ പ്രസിഡന്റിനെ അറിയിച്ചു.

വർഷങ്ങളായി ആഭ്യന്തര കലാപത്തിൻ്റെ പിടിയിൽ അമർന്നിരിക്കുന്ന സിറിയയിൽ വിമതരും സൈന്യവും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്. സംഘർഷത്തിൽ ഇതുവരെയുള്ള മരണസംഖ്യ 200 കടന്നു.

സാധാരണക്കാരടക്കമുള്ളവരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് സർക്കാരിനെതിരെ, ടർക്കിഷ് സായുധസംഘടനയായ ഹയാത് തഹ്‌രീർ അൽ ഷാമിന്റെ നേതൃത്വത്തിലാണ് സായുധ കലാപം നടക്കുന്നത്. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്ബിലിൽ ഒരുപാട് ദിവസമായി സൈന്യവും സായുധ സംഘവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. കഴിഞ്ഞ ദിവസം നിരവധി വിമതർ അലെപ്പോ നഗരം പിടിച്ചടക്കിയിരുന്നു. ഇതാദ്യമായാണ് വിമതർ അലെപ്പോ നഗരത്തിലേക്കെത്തുന്നത്.

അലെപ്പോ നഗരത്തിന് സമീപമുള്ള നിരവധി പ്രദേശങ്ങളുടെ നിയന്ത്രണവും ഇവർ ഏറ്റെടുത്തതായാണ് വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇഡ്ബിൽ, അലെപ്പോ എന്നിവിടങ്ങളിലെ നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും ഇപ്പോൾ വിമതരുടെ നിയന്ത്രണത്തിലാണെന്നാണ് വിവരം.

Content Highlights: UAE president calls Syrian president over civil war at Syria

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us