മഴ പെയ്യാൻ പ്രാർത്ഥന; യുഎഇയിൽ 'സലാത്തുൽ ഇസ്തിസ്‌കാ' ശനിയാഴ്ച

അറബിയിൽ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാർത്ഥന ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും.

dot image

അബുദാബി: രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാർത്ഥന നടത്താൻ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എല്ലാ പള്ളികൾക്കും നിർദേശം നൽകി. രാജ്യത്ത് മഴ ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രാർത്ഥന ഈ മാസം ഏഴിന് നടക്കും. അറബിയിൽ 'സലാത്തുൽ ഇസ്തിസ്‌കാ' എന്നറിയപ്പെടുന്ന പ്രാർത്ഥന ശനിയാഴ്ച രാവിലെ 11 മണിയ്ക്കാണ് നടക്കുക.

'പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യ അനുസരിച്ച് മഴയും കാരുണ്യവും നൽകി അനുഗ്രഹിക്കുന്നതിന് സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന്' നേതാവ് എല്ലാവരോടും ആഹ്വാനം ചെയ്തു. ഇതിന് മുൻപ് 2022ലാണ് മഴയ്ക്ക് വേണ്ടി രാജ്യത്ത് പ്രാർത്ഥന നടത്തിയിരുന്നത്. 2022ൽ വെള്ളിയാഴ്ച ദിവസം ജുമുഅ പ്രാർത്ഥനയ്ക്ക്10 മിനിറ്റ് മുൻപാണ് മഴ്യ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തിയിരുന്നത്. യുഎഇയിലെ കാലാവസ്ഥയിൽ കഴിഞ്ഞ ഒരാഴ്ചയായി താപനിലയിൽ കുറവുണ്ടായിരുന്നു. തിങ്കളാഴ്ച റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ താപനില 6.6 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ യുഎഇയിലുണ്ടായ ശക്തമായ മഴയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. റിപ്പോർട്ടുകൾ പ്രാകരം  75 വ‍ർഷത്തിനിടയിൽ ഏറ്റവും വലിയ മഴയാണ് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പെയ്തത്. അബുദബി അൽഐൻ മേഖലയിൽ മാത്രം ഒറ്റദിവസം 254.8 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. ശക്തമായ മഴയും കാറ്റും മൂലം കോടികളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്.

Content Highlights: Prayer for rain in UAE on 7th of this month

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us