അൽ ഇത്തിഹാദ് അവധിക്കാലത്ത് ഷാർജ പൊലീസ് കൈകാര്യം ചെയ്തത് 35000 എമർജൻസി കോളുകൾ; വിവരങ്ങൾ പുറത്തുവിട്ടു

999 എമർജൻസി കോൾ സെൻ്റർ 35,123 കോളുകളും 901 നോൺ എമർജൻസി സെൻ്ററിൽ 6,320 കോളുകളുമാണ് കൈകാര്യം ചെയ്തത്

dot image

ഷാർജ: യുഎഇ ദേശീയ ദിനാഘോഷ വേളയിൽ 999, 901 കോൾ സെൻ്ററുകളിൽ 41,443 കോളുകൾ ഓപ്പറേഷൻസ് റൂം കൈകാര്യം ചെയ്തതായി ഷാർജ പൊലീസ്. 999 എമർജൻസി കോൾ സെൻ്റർ 35,123 കോളുകളും 901 നോൺ എമർജൻസി സെൻ്ററിൽ 6,320 കോളുകളുമാണ് കൈകാര്യം ചെയ്തത്. ആഘോഷം നടക്കുന്ന സ്ഥലങ്ങൾ, പാർക്കുകൾ, പാർപ്പിട പരിസരങ്ങൾ, കിഴക്കൻ ഷാർജയിലെയും മധ്യഷാർജയിലെയും നഗരത്തിനുള്ളിലും പുറത്തുമുള്ള റോഡുകൾ എന്നിവിടങ്ങളിലായി 241 പട്രോളിം​ഗ് സംഘങ്ങളെ വിന്യസിച്ചു. ഇത് മരണം ഉൾപ്പെടെയുള്ള ​ഗുരുതരമായ അപകടങ്ങൾ ഒഴിവാക്കാൻ സഹായിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഏത് ആഘോഷവേളയിലും പെട്ടെന്ന് പ്രതികരിക്കുന്നതിനും കാര്യക്ഷമമായ പൊതുജന സേവനം നൽകുന്നതിനും പ്രാദേശിക ഓപ്പറേഷൻ റൂമുകളുമായി പൊലീസ് മികച്ച ഏകോപനം നടത്തി. ഇൻകമിംഗ് കോളുകൾക്കും അനിഷ്ട സംഭവങ്ങളും കൈകാര്യം ചെയ്യുന്നതിനും ഫലപ്രദമായി ഇടപെടുന്നത് ഉറപ്പാക്കുന്നതിനും സെൻട്രൽ, കിഴക്കൻ മേഖലകളിലെ എല്ലാ ഓപ്പറേഷൻ റൂമുകളെയും ഏകോപിപ്പിച്ചുള്ള സംവിധാനവും ഒരുക്കിയിരുന്നു.

കഴിഞ്ഞ വാരാന്ത്യത്തിൽ അവധി ആരംഭിച്ചത് മുതൽ ഓപ്പറേഷൻ സെൻ്റർ അതീവ ജാഗ്രതയിലായിരുന്നു പ്രവർത്തിച്ചിരുന്നതെന്നാണ് അധികൃതർ പറയുന്നത്. ദേശീയ ദിന ചടങ്ങ് ആഘോഷ സമയത്തെ ഉത്തരവാദിത്തമുള്ള പെരുമാറ്റത്തിനും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചതിനും ഷാർജ പൊലീസ് പൊതുസമൂഹത്തിന് നന്ദി പറഞ്ഞു.

Content Highlights: Sharjah Police handled over 35,000 emergency calls during eid al ethihad break

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us