ദുബായ്: 2025 നെ വരവേൽക്കാൻ ഒരുക്കിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ദുബായ് പൊലീസ് കൈകാര്യം ചെയ്തത് 25000ത്തോളം കോളുകൾ. 2024 ഡിസംബർ 31 ന് ഉച്ചയ്ക്കും 2025 ജനുവരി 1 നും ഉച്ചയ്ക്കും ഇടയിൽ എടുത്ത കോളുകളാണിത്.
പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് എമർജൻസി, നോൺ എമർജൻസി ലൈനുകളിൽ ലഭിച്ച കോളുകളാണ്. കമാൻഡ് & കൺട്രോൾ സെൻ്ററിലെയും 901 കോൾ സെൻ്ററിലെയും ജീവനക്കാരെ അവരുടെ പ്രൊഫഷണലിസത്തിനും പൊതു അന്വേഷണങ്ങളോടുള്ള പെട്ടെന്നുള്ള പ്രതികരണത്തിനും, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ തുർക്കി ബിൻ ഫാരിസ് അഭിനന്ദിക്കുകയും ചെയ്തു.
Content Highlight: Dubai Police handles close to 25 thousand calls over New Year