അബുദാബി: ബിഗ് ടിക്കറ്റ് സീരീസ് 270-ാമത് നറുക്കെടുപ്പിൽ പാകിസ്താൻ പ്രവാസിക്ക് ആഡംബര കാർ. 20 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 48കാരനായ ഷക്കീറുള്ള ഖാൻ വിജയിയാകുന്നത്.1999 മുതൽ അബുദാബിയിൽ താമസിച്ചുവരികയാണ്. സഹോദരനോടൊപ്പമാണ് താമസം.
2004 മുതൽ ഷക്കീറുള്ള ഖാൻ ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. അന്ന് മുതൽ ഒരു ദിവസം വിജയിക്കുമെന്ന പ്രതീക്ഷയിൽ പതിവായി ടിക്കറ്റ് വാങ്ങുകയായിരുന്നു.
ബിഗ് ടിക്കറ്റ് വിജയിയായ വിവരം ഒരു സുഹൃത്താണ് വിളിച്ച് അറിയിച്ചതെന്നും വാക്കുകളിൽ പറഞ്ഞറിയിക്കാനാകാത്ത നിമിഷമായിരുന്നു അതെന്നും ഷക്കീറുള്ള ഖാൻ പറഞ്ഞു. കാർ വിറ്റ് പണം തന്നു സഹായിച്ച സുഹൃത്തുക്കളുമായി പങ്കുവെക്കാനാണ് പദ്ധതി. ഈ വിജയത്തിൽ ഒറ്റയ്ക്ക് ആഘോഷിക്കാൻ ആഗ്രഹമില്ലെന്നും അവരുടെ മുഖത്തും സന്തോഷം കാണാൻ ആഗ്രഹിക്കുന്നു. അതാണ് ഈ വിജയത്തെ അർത്ഥവത്തായതാക്കുന്നതെന്നും അദ്ദേഹം സന്തോഷത്തെ കൂട്ടിച്ചേർത്തു.
ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്ന് ഷക്കീറുള്ള ഖാൻ വ്യക്തമാക്കി. ഓരോരുത്തർക്കും അവരവരുടെ ഭാഗ്യ നിമിഷങ്ങളുണ്ട്. നിങ്ങൾക്ക് തിളങ്ങണമെങ്കിൽ വിശ്വസിച്ച് ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരണമെന്നും അദ്ദേഹം നിർദേശിച്ചു.
Content Highlights: uae driving instructor wins luxury car after 20 year of big ticket entries