ഷാർജ: എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യത്തിൻ്റെ പൈതൃകവും സാംസ്കാരവും ഇല്ലാതാവുന്ന രീതിയിലാണ് ചില രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തനങ്ങളെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി എച്ച് റഷീദ്. ഭരണഘടന അനുവദിച്ച ന്യൂനപക്ഷ സംരക്ഷണം ഇല്ലാതാവുന്ന രീതിയിലാണ് രാജ്യത്തെ ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കപ്പെടുന്നില്ലെന്നും മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് കെഎംസിസി മണലൂർ നിയോജകമണ്ഡലം കമ്മിറ്റി അബുഹൈൽ ആസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'മുഹബ്ബത്ത് കി ബസാർ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കപ്പെടുന്നില്ലെന്നും മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അത് സംരക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും സിഎച്ച് റഷീദ് പറഞ്ഞു. പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് ഷെക്കീർ കുന്നിക്കൽ അദ്ധ്യക്ഷനായിരുന്നു.
പരിപാടിയ്ക്ക് ചെയർമാൻ മുഹമ്മദ് വെട്ടുകാട് ആമുഖ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല പ്രസിഡൻ്റ് സിഎ മുഹമ്മദ് റഷീദ്, ജന സെക്രട്ടറി പി എം അമീർ, ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറിമാരായ പി വി നാസർ, അബ്ദു സമദ് ചാമക്കാല, ജില്ല പ്രസിഡണ്ട് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, ഷാർജ കെഎംസിസി ജില്ല പ്രസിഡണ്ട് അബ്ദുൾ ഖാദർ ചക്കനാത്ത്, ജില്ല വൈസ് പ്രസിഡൻ്റുമാരായ ആർവിഎം മുസ്തഫ, അഷ്റഫ് കൊടുങ്ങല്ലൂർ സെക്രട്ടറിമാരായ ജംഷീർപാടൂർ, ഹനീഫ് തളിക്കുളം, സത്താർ മാമ്പ്രറ, നൗഫൽ കടപ്പുറം എന്നിവർ സംസാരിച്ചു. ഭാരവാഹികളായ റഷീദ് പുതുമനശേരി, നൗഫൽ മുഹമ്മദ്, ജാബിർ മുഹമ്മദ്, ഷാജഹാൻ കോവത്ത്, അൻവർ റഹ്മാനി, അഹമ്മദ് ജിലാനി, ആർഎ ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി ചിത്രരചന, കളറിംഗ് മത്സരങ്ങൾ തുടങ്ങി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ഇശൽ ദുബായിയുടെ ഖവാലി, മുട്ടി പാട്ട് എന്നിവയും അരങ്ങേറി. ഫൈസൽ പട്ടിക്കര വിധികർത്താവായി. നുഫൈൽ പുത്തൻ ചിറ സംസാരിച്ചു. വനിത കമ്മിറ്റി ജില്ല ജനറൽ സെക്രട്ടറി ഫസ്ന നബീൽ, മറിയം ജാബിർ, ഫസീല ഷാജഹാൻ, ഫാസില നൗഫൽ, മണ്ഡലം പ്രസിഡൻ്റ് ഫരീദ, ജനറൽ സെക്രട്ടറി തസ്നിം ഹർഷാദ്, ട്രഷറർ ജാസിറ ഉസ്മാൻ, ഷാർജ ജില്ല വൈസ് പ്രസിഡൻ്റ് ബൽഖീസ് മുഹമ്മദ്, മണ്ഡലം ഭാരവാഹികളായ മെഹ്നാസ് സലാം, റസീന ലത്തീഫ്, വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷാജഹാൻ ജാസി സ്വാഗതവും ട്രഷറർ മുഹമ്മദ് ഹർഷാദ് നന്ദിയും പറഞ്ഞു.
Content Highlights: Minority protections granted by the Constitution are being lost: Muslim League State Vice President CH Rasheed